മാരുതിയില്‍ വന്‍ ഡിസ്‌കൗണ്ട്

By Santheep

ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസൂക്കിയും വിപണിയിലെ മാന്ദ്യത്തിന്റെ കെടുതിയിലാണ്. പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തനത്തിലെത്തിയിട്ടില്ല. അടുത്ത മാസത്തെ ബജറ്റിലാണ് മാരുതിയടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്.

താല്‍ക്കാലികമായ പിടിച്ചുനില്‍ക്കലുകള്‍ ആവശ്യമാണെന്നതിനാല്‍ മിക്ക കാര്‍ നിര്‍മാതാക്കളും ഓഫറുകളുമായി രംഗത്തുണ്ട്. മാരുതി സുസൂക്കിയും നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി മുമ്പോട്ടു വെക്കുന്നത്.

Maruti Suzuki Offers Customers Discount

ആള്‍ട്ടോ, റിറ്റ്‌സ്, വാഗണ്‍ ആര്‍, സ്റ്റിംഗ്രേ, എസ്എക്‌സ്4, എര്‍റ്റിഗ എന്നീ മോഡലുകള്‍ക്കാണ് ഡിസ്‌കൗണ്ട് അടക്കമുള്ള ഓഫറുകളുള്ളത്. 10,000ത്തില്‍ തുടങ്ങി 90,000 വരെയുള്ള ഓഫറുകള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍.

മാരുതി സുസൂക്കി എര്‍റ്റിഗ എംപിവിക്ക് 60,000 രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ ഉല്‍പാദനം നിര്‍ത്തിയ എസ്എക്‌സ്4ന്റെ ബാക്കിയുള്ള മോഡലുകള്‍ വിറ്റഴിക്കുകയാണ് മാരുതി. ഇപ്പോള്‍ ഈ വാഹനം വാങ്ങുകയാണെങ്കില്‍ 90,000 രൂപയ്ക്ക് വാഹനം ലഭിക്കും.

സ്റ്റിംഗ്രേ മോഡലിന് ഇപ്പോള്‍ 60,000 രൂപ കുറച്ചു കൊടുത്താല്‍ മതിയാവും. വാഗണ്‍ ആറിന്റെ വില ഇപ്പോള്‍ 65,000 രൂപ കുറവാണ്.

Article Published On: Monday, June 23, 2014, 19:21 [IST]
English summary
Maruti Suzuki will be offering discounts on most its models with a maximum discount of INR 90,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X