സെലെരിയോ ഉല്‍പാദനം ഇരട്ടിയാക്കുന്നു

Posted By:

സെലെരിയോ ഹാച്ച്ബാക്കിന്റെ വിപണിയിലെ ഡിമാന്‍ഡ് കത്തിക്കേറുന്നത് പരിഗണിച്ച് വാഹനത്തിന്റെ ഉല്‍പാദനം ഇരട്ടിയാക്കാന്‍ മാരുതി സുസൂക്കി ആലോചിക്കുന്നു. നിലവില്‍ മാസത്തില്‍ 5,000 എന്ന നിലയിലാണ് ഉല്‍പാദനം നടക്കുന്നത്. സെലെരിയോയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുവാന്‍ ഈ ഉല്‍പാദനനിരക്ക് മതിയാവില്ലെന്നാണ് കണക്കുകൂട്ടുന്നത്.

ജൂലൈ മാസത്തോടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് മാരുതി പറുന്നത്. യൂറോപ്യന്‍ വിപണിയിലേക്കുള്ള എ-സ്റ്റാര്‍ ഹാച്ച്ബാക്കിന്റെ കയറ്റുമതി പൂര്‍ണണായും നിലച്ചിട്ടില്ല. അടുത്ത ഒരു മാസത്തിനുള്ളില്‍ അവസാനത്തെ ബാച്ച് തുറമുഖം വിടും. ഇതോടെ സെലെരിയോയ്ക്കായി അസംബ്ലി ലൈന്‍ തയ്യാറാക്കാവുന്നതാണ്.

Maruti Suzuki Plans to Double Celerio Production Capacity

സെലെരിയോയുടെ ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച ഉയര്‍ന്ന വേരിയന്റിനാണ് ഏറ്റവും ഡിമാന്‍ഡുള്ളത്. ഇതുവരെ ഡൈിവറി ചെയ്ത 20,000ത്തോളം കാറുകളില്‍ 52 ശതമാനവും ഓട്ടോമാറ്റിക് ആയിരുന്നു.

ഓട്ടോമാറ്റിക് സെലെരിയോയുടെ വിപണിവില 4.4 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം. മാന്വല്‍ ഗിയര്‍ ഘടിപ്പിച്ച പതിപ്പിന്റെ തുടക്കവില 3.76 ലക്ഷം മുതലാണ്.

മികവുറ്റ ഇന്ധനക്ഷമതയാണ് സെലെരിയോ ഹാച്ച്ബാക്കിന്റെ മറ്റൊരു പ്രത്യേകത. ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജ് പകരാന്‍ മാന്വല്‍ പതിപ്പിന് സാധിക്കുന്നുണ്ട്.

<center><iframe width="100%" height="450" src="//www.youtube.com/embed/_r5lFH-unZg" frameborder="0" allowfullscreen></iframe></center>

English summary
Maruti Suzuki India is planning to double the production capacity of Celerio to 10,000 a month.
Story first published: Tuesday, March 25, 2014, 12:11 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark