മാരുതി സ്വിഫ്റ്റ് ഡിസൈര്‍ തിരിച്ചുവിളിച്ചു

മാരുതി സുസൂക്കിയുടെ പുതിയ സ്വിഫ്റ്റ് ഡിസൈര്‍ സെഡാന് തിരിച്ചുവിളി. 1.5 ലക്ഷം ഡിസൈറുകളാണ് മാരുതി തിരിച്ചുവിളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്നുവരെ നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ തിരിച്ചുവിളികളില്‍ ഒന്നാണിത്.

കഴിഞ്ഞ വര്‍ഷവും മാരുതി ചില വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. സ്വിഫ്റ്റ് ഡിസൈര്‍, സ്വിഫ്റ്റ് ഹാച്ച്ബാക്ക്, എര്‍റ്റിഗ, എ സ്റ്റാര്‍ എന്നീ മോഡലുകളാണ് അന്ന് തിരിച്ചുവിളിച്ചത്. സ്റ്റീയറിംഗ് കോളം ആയിരുന്നു അന്നത്തെ പ്രശ്‌നക്കാരന്‍. ഇപ്പോഴത്തെ തിരിച്ചുവിളിയെക്കുറിച്ച് കൂടുതല്‍ താഴെ അറിയാം.

മാരുതി സ്വിഫ്റ്റ് ഡിസൈര്‍ തിരിച്ചുവിളിച്ചു

2013ലും 2014ലുമായി നിര്‍മിക്കപ്പെട്ടിട്ടുള്ള ഡിസൈര്‍ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഈ വാഹനങ്ങളിലെ ഫ്യുവല്‍ നെക്ക് ഫില്ലറിന് തകരാറുള്ളത് പരിഹരിക്കാനാണ് തിരിച്ചുവിളി.

മാരുതി സ്വിഫ്റ്റ് ഡിസൈര്‍ തിരിച്ചുവിളിച്ചു

തകരാറുള്ള ഘടകഭാഗം കമ്പനി സ്വന്തം സൗജന്യമായി മാറ്റി ഘടിപ്പിച്ചു നല്‍കുമെന്ന് മാരുതി അറിയിക്കുന്നു. മാരുതിക്ക് നിര്‍ണായക ഓഹരികളുള്ള ജെബിഎം ആണ് ഈ ഘടകഭാഗം നിര്‍മിച്ചതെന്നറിയുന്നു.

മാരുതി സ്വിഫ്റ്റ് ഡിസൈര്‍ തിരിച്ചുവിളിച്ചു

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന കാറുകളില്‍ രണ്ടാം സ്ഥാനമാണ് മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറിനുള്ളത്. ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത് 1.5 ലക്ഷം സ്വിഫ്റ്റ് മോഡലുകളാണ്. കമ്പനിയുടെ ഒരു വര്‍ഷത്തെ സ്വിഫ്റ്റ് മോഡല്‍ ഉല്‍പാദനത്തോളം വരുമിത്.

മാരുതി സ്വിഫ്റ്റ് ഡിസൈര്‍ തിരിച്ചുവിളിച്ചു

തകരാറുള്ള ഘടകഭാഗം നിര്‍മിച്ച ജെബിഎമ്മിനെ സ്ഥിതിവിവരം അറിയിച്ചിട്ടുണ്ടെന്ന് മാരുതിയില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാറ്റിവെക്കലിനാവശ്യമായ അത്രയും ഫ്യുവല്‍ നെക്ക് ഫില്ലറുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു. അതെസമയം വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ മാരുതി വിസമ്മതിക്കുകയാണ്.

മാരുതി സ്വിഫ്റ്റ് ഡിസൈര്‍ തിരിച്ചുവിളിച്ചു

മുന്‍കാലങ്ങളില്‍ തിരിച്ചുവിളി എന്നൊരു പദം പോലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ കേട്ടിരുന്നില്ല. എന്തെല്ലാം കേടുപാടുണ്ടായാലും അവ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ നന്നേ കുറവായിരുന്നു. എന്നാലിപ്പോള്‍, ഉപഭോക്താക്കളുടെ അവബോധം വളര്‍ന്നതോടെ കാര്‍ നിര്‍മാതാക്കള്‍ സ്വയം തിരിച്ചുവിളികള്‍ നടത്താന്‍ തുടങ്ങിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇടപെടലും ശക്തമായിത്തുടങ്ങിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, April 8, 2014, 16:41 [IST]
English summary
In what is being said as the biggest-ever auto recall issued for a single model in India, the country’s largest car maker Maruti Suzuki India will be recalling around 1.5 lakh units of the new Swift Dzire compact sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X