മാരുതി ഓമ്‌നിയുടെ ട്രക്ക് പതിപ്പ് വരുന്നു
മാരുതി സുസൂക്കി നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ കമ്പനിയാണ്. ഈ ബഹുമതി നിലനിര്‍ത്താന്‍ കമ്പനി വലിയതോതില്‍ വിയര്‍ക്കുന്നതായി അടുത്തകാലത്ത് രാജ്യത്തിന്റെ ഓട്ടോമേഖലയില്‍ സംഭവിച്ച മാറ്റങ്ങള്‍ നിരീക്ഷിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകും. കടുത്ത മത്സരമാണ് ചെറുകാര്‍ വിപണിയില്‍ കമ്പനിക്ക് നേരിടേണ്ടിവരുന്നത്.
പുതിയ മേകലകളിലേക്ക് കച്ചോടം വ്യാപിപ്പിക്കേണ്ടിവരുന്നതിന് കാരണം മറ്റൊന്നല്ല. ചെറുകാര്‍ വിപണിയില്‍ മാത്രമേ മാരുതിക്ക് പിടിച്ചുനില്‍ക്കാനാവൂ എന്നതിന് മാരുതിയുടെ പക്കല്‍ത്തന്നെ 'ജീവിക്കുന്ന' തെളിവുകളുണ്ട്. മാരുതി എസ്എക്‌സ്4ന്റെ വില്‍പന കുറഞ്ഞതിനു കാരണം കമ്പനിയുടെ ചെറുകാര്‍ നിര്‍മാതാവ് എന്ന പ്രതിച്ഛായയാണെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
2015മാണ്ടോടെ വാണിജ്യവാഹന നിര്‍മാണരംഗത്ത് ഇടമുറപ്പിക്കുവാനുള്ള പദ്ധതികള്‍ മാരുതി നീക്കിവരികയാണ്. മിനി ട്രക്കുകളിലായിരിക്കും മാരുതിയുടെ തുടക്കം. കാര്‍ നിര്‍മാണവും വാണിജ്യവാഹനനിര്‍മാണവും ഒരേസമയം നീക്കുവാനാണ് ശ്രമം. നിലവില്‍ ഇന്ത്യന്‍ കുത്തകകളായ ടാറ്റ, മഹീന്ദ്ര തുടങ്ങിയവര്‍ ഈ നയമാണ് പിന്തുടരുന്നത്.
മാരുതി ഓമ്‌നി മിനിവാനിന്റെ ട്രക്ക് പതിപ്പായിരിക്കും കമ്പനിയില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ വാണിജ്യവാഹനം. ഈ ട്രക്കില്‍ ഘടിപ്പിക്കാനായി ഒരു പുതിയ 800 സിസി ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കുന്ന തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് മാരുതി-സുസൂക്കി എന്‍ജിനീയര്‍മാര്‍.
കമ്പനിയുടെ ഏറ്റവും പഴയ നിര്‍മാണകേന്ദ്രമായ ഗുഡ്ഗാവ് പ്ലാന്റിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം നടക്കുക.



Click it and Unblock the Notifications