മാരുതി സുസൂക്കി സ്വിഫ്റ്റ് ടിവി പരസ്യം കാണാം
പുതിയ മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ടെലിവിഷന്‍ പരസ്യം പുറത്തിറങ്ങി. ഈയിടെയാണ് സ്വിഫ്റ്റിന്റെ പുതുക്കിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് മാരുതി സുസൂക്കി സ്വിഫ്റ്റിലുള്ളത്. പെട്രോള്‍ എന്‍ജിന്റെ കരുത്ത് ഒരല്‍പം കുറച്ചിട്ടുണ്ട് പുതിയ പതിപ്പില്‍. നേരത്തെ 85.8 കുതിരശക്തിയാണ് എന്‍ജിനുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത്തെ റീട്യൂണിങ്ങില്‍ ഇത് 83.1 കുതിരശക്തിയായി കുറഞ്ഞിട്ടുണ്ട്. ഇത് ഇന്ധനക്ഷമതയില്‍ വര്‍ധന വരുത്തിയിരിക്കുന്നു. നേരത്തെ ലിറ്ററിന് 18.6 കിലോമീറ്ററായിരുന്നത് ഇപ്പോള്‍ 20.4 കിലോമീറ്ററായി വര്‍ധിച്ചു.
ഡീസല്‍ എന്‍ജിനും റീട്യൂണിങ്ങിന് വിധേയമായിട്ടുണ്ട്. ഇന്ധനക്ഷമതയില്‍ വലിയ തോതിലുള്ള വര്‍ധനയാണ് വന്നിട്ടുള്ളത്. നേരത്തെ ലിറ്ററിന് 22.9 കിലോമീറ്റര്‍ മൈലേജാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 25.2 കിലോമീറ്ററായി വര്‍ധിച്ചിരിക്കുന്നു.
വീഡിയോ കാണാം.


Click it and Unblock the Notifications








