എസ്എക്‌സ്4 സെഡാന്‍ ഉല്‍പാദനം അവസാനിപ്പിച്ചു

By Santheep

മാരുതി സുസൂക്കി എസ്എക്‌സ്4 സെഡാന്റെ ഉല്‍പാദനം അവസാനിപ്പിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. ഈ വാഹനത്തിന്റെ പകരക്കാരനായി എത്തേണ്ട സിയാസ് സെഡാന്റെ നിരത്തിലിറങ്ങല്‍ ചടങ്ങിന് ഇനി അധികനാളില്ല.

ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ തുടങ്ങിയ കാര്‍ മോഡലുകളോട് വിപണിയില്‍ എതിരിട്ടുനില്‍ക്കേണ്ട ദൗത്യമുണ്ടായിരുന്ന എസ്എക്‌സ്4 സെഡാന്‍ പക്ഷേ, ഒരു പരാജയമായിരുന്നു. പ്രീമിയം വാഹനങ്ങളുടെ മേഖലയില്‍ വിജയം കൈവരിക്കേണ്ടത് മാരുതിയെ സംബന്ധിച്ച് ഒരു നിര്‍ണായക വിഷയമാണ്.

2007ലാണ് എസ്എക്‌സ്4 സെഡാന്‍ ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 1.6 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പാച്ചാണ് ഈ വാഹനമെത്തിയത്. 2010ല്‍ എസ്എക്‌സ്4ന്റെ സിഎന്‍ജി പതിപ്പും വിപണിയിലെത്തി.

Maruti Suzuki SX4 Production Stops

ദീപാവലിയോടനുബന്ധിച്ച് സിയാസ് സെഡാന്‍ വിപണിയിലെത്തുമെന്നാണ് അറിയുന്നത്. തികച്ചും ആധുനികമായ ഡിസൈനില്‍ വരുന്ന സിയാസ് ഉപഭോക്താക്കളുടെ ശ്രദ്ധ ഇതിനകം തന്നെ പിടിച്ചുപറ്റിയിട്ടുണ്ട്. മാരുതിയുടെ നിലവിലുള്ള ഏതു മോഡലിനെക്കാളും ആധുനികമാണ് സിയാസ്. എസ്എക്‌സ്4മായി തട്ടിച്ചുനോക്കുകയാണെങ്കില്‍ എല്ലാംകൊണ്ടും ഏറെ മുന്നേറിയ മോഡല്‍ എന്നുവിളിക്കാം സിയാസിനെ.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ സിയാസ് വിപണിയില്‍ ലഭിക്കും. എസ്എക്‌സ്4ല്‍ ഘടിപ്പിച്ചിരുന്ന അതേ എന്‍ജിനുകള്‍ തന്നെയായിരിക്കും ഈ വാഹനത്തിലുമുണ്ടായിരിക്കുക എന്നാണ് കരുതേണ്ടത്. ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ, ഫോര്‍ഡ് ഫിയസ്റ്റ, ഫിയറ്റ് ലീനിയ എന്നിവരോടാണ് മാരുതി സുസൂക്കി സിയാസിന് വിപണിയില്‍ എതിരിടേണ്ടത്. ഹോണ്ട സിറ്റി പോലുള്ള വാഹനങ്ങളോട് എതിരിടാനുള്ള സംഗതികള്‍ സിയാസിലുണ്ടോ എന്നാണ് നമ്മള്‍ ഉറ്റുനോക്കേണ്ടത്.

Article Published On: Friday, August 8, 2014, 11:25 [IST]
English summary
Maruti Suzuki SX4 production has finally stopped to make way for upcoming Ciaz sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X