മാരുതി എസ്എക്സ്4 എസ് ക്രോസ് അവതരിച്ചു
മാരുതി സുസൂക്കി എസ്എക്‌സ്4 എസ് ക്രോസ് ക്രോസ്സോവര്‍, സിയാസ് കണ്‍സെപ്റ്റ് എന്നീ കാറുകള്‍ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. എക്‌സ്‌പോയില്‍ നടക്കുന്ന ആദ്യ അവതരണച്ചടങ്ങാണിത്.
എസ്എക്‌സ്4 സെഡാനെ ആധാരമാക്കി നിര്‍മിച്ചതാണ് എസ് ക്രോസ് ക്രോസ്സോവര്‍. നിലവില്‍ ഈ വാഹനം ആസ്‌ത്രേലിയ അടക്കമുള്ള വിപണികളില്‍ വില്‍പനയിലുണ്ട്.

എസ് ക്രോസ്
എസ്എക്‌സ്4 എസ്‌യുവിയുടെ പുതുതലമുറ പതിപ്പാണ് എസ് ക്രോസ്.

ഡയമെൻഷൻ
4.3 മീറ്റര്‍ നീളമുള്ളതാണ് ഈ കൺസെപ്റ്റ്. നേരത്തെ വിപണിയിലുള്ള എസ് ക്രോസ്സിനെക്കാൾ 100 കിലോഗ്രാമിലധികം ഭാരം കുറഞ്ഞിട്ടുണ്ട്. ഇത് ഇന്ധനക്ഷമതയിലും പ്രകടനത്തിലും കാര്യമായി പ്രതിഫലിക്കും.

എൻജിൻ
1.6 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എന്‍ജിന്‍ വിവിധ നിലയിലുള്ള ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തി രണ്ടോ മൂന്നോ എന്‍ജിന്‍ വേരിയന്‍രുകല്‍ സൃഷ്ടിക്കും.

ട്രാൻസ്മിഷൻ
5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സോടെയും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെയും വാഹനം വിപണി പിടിക്കും. ഫ്രണ്ട് വീല്‍, ആള്‍ വീല്‍ ഡ്രൈവുകളും ലഭ്യമായിരിക്കും.

മൈലേജ്
പാരിസ് മോട്ടോര്‍ഷോയില്‍ കണ്‍സെപ്റ്റ് രൂപത്തിലാണ് ഈ വാഹനം ആദ്യം പ്രത്യേക്ഷപ്പെട്ടത്. ഉയര്‍ന്ന ഇന്‍രീരിയര്‍ സ്‌പേസും മികച്ച മൈലേജ് നിരക്കും വാഹനത്തിനുണ്ടായിരിക്കും. 10 ലക്ഷത്തിൻറെ പിരിധിയിലായിരിക്കും വാഹനത്തിൻറെ വില.


Click it and Unblock the Notifications








