വാഗണ്‍ ആര്‍ പുതുക്കുന്നു; ഓട്ടോമാറ്റിക് വരുമോ?
മാരുതി സുസൂക്കി വാഗണ്‍ ആര്‍ ഒരു പുതുക്കലിനു പുറപ്പെടുന്നതായി വാര്‍ത്തകള്‍ പറയുന്നു. പുതിയ 2015 മോഡലിനായി സുസൂക്കി എന്‍ജിനീയര്‍മാര്‍ പണിയെടുത്തു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുക്കിയ മാരുതി സുസൂക്കി വാഗണ്‍ ആര്‍ 2015ന്റെ ഉത്സവസീസണില്‍ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിനുള്ള വമ്പിച്ച ഡിമാന്‍ഡിനെ മറ്റു വാഹനങ്ങളിലേക്ക് കടത്തിവിടാന്‍ ശ്രമിക്കുകയാണ് മാരുതി. ഒരു പുതിയ വാഹനത്തിലേക്കു മാത്രമേ ഈ ഉപഭോക്താക്കളെ വിടാന്‍ കഴിയൂ എന്നതാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. വാഗണ്‍ ആര്‍ പുതുക്കിയാല്‍ ലഭിക്കുന്ന നേട്ടങ്ങളിലൊന്ന് ഇതാണ്.

നേരത്തെ സ്റ്റിംേ്രഗ എന്ന പേരില്‍ വാഗണ്‍ ആറിന്റെ തന്നെ കുറെക്കൂടി ആകര്‍ഷകമായ രൂപം നിരത്തിലിറക്കിയിരുന്നു. എന്നാല്‍, വാഗണ്‍ ആറിനോടുള്ള പ്രിയം ഈ വാഹനത്തോട് ഉപഭോക്താക്കള്‍ കാണിക്കുന്നില്ല. വിലനിലവാരം കുറെക്കൂടി ഉയര്‍ന്നതാവാം ഇതിനു കാരണം. ഈ വാഹനത്തിലുള്ള പ്രതീക്ഷ മാരുതി കൈവിട്ടിരിക്കുന്നു ഇപ്പോള്‍ എന്നു വേണമെങ്കില്‍ പറയാം.
ഇപ്പോള്‍ ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത് മറ്റൊരു കാര്യത്തിലേക്കാണ്. 2015 വാഗണ്‍ ആറിന് ഒരു ഓട്ടോമാറ്റിക് പതിപ്പുണ്ടാവുമോ എന്നതാണത്.
മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്കില്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഈ വാഹനത്തില്‍ക്കൂടി വരികയാണെങ്കില്‍ അത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുമെന്നതില്‍ സന്ദേഹത്തിനിടയില്ല. വാഹനത്തിന്റെ വില്‍പന ഇനിയുമുയരാനും സെലെരിയോയുടെ 'അമിത' ഡിമാന്‍ഡില്‍ നിന്ന് ഒരല്‍പം ആശ്വാസം നേടാനും കമ്പനിയെ അത് സഹായിച്ചേക്കും.


Click it and Unblock the Notifications








