മാരുതി സ്വിഫ്റ്റും ഡാറ്റ്‌സന്‍ ഗോ-യും ക്രാഷ് ടെസ്റ്റില്‍ തോറ്റു

By Santheep

ഇന്ത്യയില്‍ വില്‍ക്കുന്ന മാരുതി സുസൂക്കി സ്വിഫ്റ്റ്, ഡാറ്റ്‌സന്‍ ഗോ എന്നീ മോഡലുകള്‍ ഗ്ലോബല്‍ എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടു.

അപകടസമയത്തുള്ള ആഘാതം യാത്രികരെ എത്രമാത്രം ബാധിക്കുന്നു എന്നതാണ് ക്രാഷ് ടെസ്റ്റിലൂടെ പ്രധാനമായും പരിശോധിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കും ഇക്കാര്യത്തില്‍ പരാജയമാണെന്നാണ് ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞത്.

എയര്‍ബാഗ്, എബിഎസ് തുടങ്ങിയ അത്യാവശ്യ സന്നാഹങ്ങളൊന്നുമില്ലാതെയാണ് മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഭൂരിഭാഗം പതിപ്പുകളും വിപണിയിലുള്ളത്. പ്രായപൂര്‍ത്തിയായ യാത്രികരുടെ സുരക്ഷയുടെ കാര്യത്തില്‍ സ്വിഫ്റ്റ് സ്‌കോര്‍ ചെയ്തത് പൂജ്യം ആണ്. കുട്ടികളുടെ സുരക്ഷാകാര്യത്തില്‍ വണ്‍ സ്റ്റാര്‍ സ്‌കോറിങ് ലഭിച്ചു.

ക്രാഷ് ടെസ്റ്റില്‍ സ്വിഫ്റ്റിന്റെ ഡ്രൈവര്‍ ഡമ്മി ബാക്കി എടുക്കാനില്ലാത്ത വിധത്തില്‍ തകര്‍ന്നു.

Maruti Swift And Datsun Go Fail

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് മോഡലും ക്രാഷ് ടെസ്റ്റില്‍ അതിദയനീയമായി പരാജയപ്പെട്ടു. സ്വിഫ്റ്റിനെക്കാള്‍ പരിതാപകരമായിരുന്നു ഡാറ്റ്‌സന്റെ അവസ്ഥ. കാറില്‍ എര്‍ബാഗ് ഉണ്ടായാലും കാര്യമൊന്നുമില്ല എന്നതാണ് ടെസ്റ്റ് റിസള്‍ട്ട് പറയുന്നത്. വളരെ മോശപ്പെട്ട ബില്‍ഡ് ക്വാളിറ്റിയാണ് പ്രശ്‌നം.

More from DriveSpark

Article Published On: Monday, November 3, 2014, 17:30 [IST]
English summary
The most popular hatchback in India, the Maruti Suzuki Swift, and the entry level hatch from Datsun, the Datsun Go, have both failed the Global New Car Assessment Program crash tests.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X