സ്വിഫ്റ്റ്, ഡിസൈര്‍ പരിമിത പതിപ്പുകള്‍ നിരത്തില്‍
നേരത്തെ പ്രഖ്യാപിച്ചിരുന്ന മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക്, സ്വിഫ്റ്റ് ഡിസൈര്‍ സെഡാന്‍ എന്നീ മോഡലുകളുടെ പരിമിത പതിപ്പുകള്‍ വിപണിയിലെത്തി. ഉത്സവ സീസണ്‍ പ്രമാണിച്ചുള്ള വില്‍പനകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഈ പരിമിതമായി നിര്‍മിക്കപ്പെടുന്ന മോഡലുകള്‍ക്കുള്ളത്.
സ്വിഫ്റ്റ് സില്‍വര്‍ പ്ലസ്, ഡിസൈര്‍ റീഗാലിയ എന്നിങ്ങനെയാണ് ഈ പതിപ്പുകളുടെ പേരുകള്‍. ഓരോ പതിപ്പിനും പ്രത്യേക ആക്‌സസറി പാക്ക് ലഭിക്കുന്നു എന്നതാണ് പ്രത്യേകത. പുറമെനിന്നു വാങ്ങുന്നതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാണ് ഈ ആക്‌സസറികള്‍ മാരുതി ലഭ്യമാക്കുന്നത്.

സ്വിഫ്റ്റ് സില്‍വര്‍ പ്ലസ് എഡിഷനില്‍ പുതിയ സോണി ഓഡിയോ, സ്പീക്കര്‍ സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു. റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, പുതിയ അപ്‌ഹോള്‍സ്റ്ററി, നെക്ക് പില്ലോകള്‍, ബാക്ക് കുഷ്യന്‍ എന്നിവയും നല്‍കിയിട്ടുണ്ട്. ഈ ആക്‌സസറികള്‍ ഓരോന്നായി വാങ്ങുകയാണെങ്കില്‍ 31,745 രൂപ ചെലവു വരും. മാരുതി ഇത് 27,500 രൂപയ്ക്കാണ് പരിമിത പതിപ്പിലൂടെ നല്‍കുന്നത്.
സ്വിഫ്റ്റ് ഡിസൈര്‍ റിഗാലിയയുടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. തുകല്‍ പോലെ തോന്നിക്കുന്ന അപ്‌ഹോള്‍സ്റ്ററിയും മരപ്പണിയുടെ ഫീല്‍ നല്‍കുന്ന ചില ഭാഗങ്ങളും ഇന്റീരിയറില്‍ കാണാം. പുതിയ ഫ്‌ലോര്‍ മാറ്റും നല്‍കിയിരിക്കുന്നു. റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, റീഗാലിയ ബാഡ്ജിങ്, ഗ്രാഫിക്‌സ് പണികള്‍ എന്നിവയടങ്ങുന്നതാണ് ഈ കിറ്റ്. 18,810 രൂപ ചെലവു വരുന്ന ഈ കിറ്റ് 13,800 രൂപയ്ക്കാണ് മാരുതി ഡിസൈറില്‍ ഘടിപ്പിച്ച് പുറത്തിറക്കിയിരിക്കുന്നത്.
മഹീന്ദ്ര സ്‌കോര്‍പിയോ ടിവി കമേഴ്‌സ്യല്‍ പുറത്ത്
മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഗൗരവപ്പെട്ട ഡിസൈന്‍ മാറ്റങ്ങളും സാങ്കേതിക മാറ്റങ്ങളുമായി വിപണിയിലെത്തിയ സ്‌കോര്‍പിയോ ഇനി ഉപഭോക്താക്കളുടെ വിലയിരുത്തലിനായി നീങ്ങുകയാണ്. താഴെയുള്ള വീഡിയോ സ്‌കോര്‍പിയോയുടെ പുതിയ ടെലിവിഷന്‍ കമേഴ്‌സ്യലാണ്.


Click it and Unblock the Notifications