മാരുതി ഓട്ടോമാറ്റിക് പതിപ്പ് സെപ്തം. 16ന് എത്തും?

By Santheep

മാരുതി സ്വിഫ്റ്റ് മോഡലിന്റെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 16ന് ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ഓട്ടോമാറ്റിക് വേരിയന്റ് കൂടി സ്വിഫ്റ്റ് നിരയോടു ചേര്‍ക്കാന്‍ പോകുന്നു എന്നതാണ് ഇത്തവണത്തെ മുഖംമിനുക്കലിന്റെ പ്രാധാന്യം.

പുതുക്കിയ സ്വിഫ്റ്റിനെ മാരുതിയുടെ മനെസര്‍ പ്ലാന്റ് പരിസരത്തുവെച്ച് കുറച്ചുദിവസം മുമ്പ് കണ്ടെത്തിയിരുന്നു. വാഹനം ദീപാവലിക്കു ശേഷം എത്തിച്ചേരുമെന്നായിരുന്നു നേരത്തെ ഊഹിച്ചിരുന്നത്. എന്നാല്‍ ഇത് കുറച്ചു നേരത്തെയായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളിലെ നിഗമനം.

Maruti Swift facelift AT launch on 16th September 2014

സെലെരിയോ ഹാച്ച്ബാക്കില്‍ ഘടിപ്പിച്ചിട്ടുള്ള സെമി ഓട്ടോമാറ്റിക് (ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്‌സായിരിക്കുമോ സ്വിഫ്റ്റില്‍ ചേര്‍ക്കുക എന്നും ചിലര്‍ സന്ദേഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സ്വിഫ്റ്റ് ഡിസൈറിലുപയോഗിക്കുന്ന 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മറ്റൊരു സാധ്യത.

ഹ്യൂണ്ടായ് എലൈറ്റ് ഐ20യാണ് സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഏറ്റവുമടുത്ത എതിരാളി. ഈ വാഹനത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്ല എന്നത് ഹ്യൂണ്ടായിക്ക് തിരിച്ചടിയായേക്കും.

എന്‍ജിനിലും മറ്റ് പ്രധാന സാങ്കേതികങ്ങളിലും കാര്യപ്പെട്ട മാറ്റമൊന്നുമില്ല. 1.2 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍ തന്നെയായിരിക്കും പുതിയ സ്വിഫ്റ്റ് പതിപ്പിലുമുണ്ടായിരിക്കുക. 6200 ആര്‍പിഎമ്മില്‍ 87 പിഎസ് കരുത്ത് പകരും ഈ എന്‍ജിന്‍. 4000 ആര്‍പിഎമ്മില്‍ 114 എന്‍എം ആണ് ചക്രവീര്യം. ഫിയറ്റില്‍ നിന്നും വാങ്ങുന്ന 1.3 ലിറ്റര്‍ ഡീസലെഞ്ചിനാണ് മറ്റൊന്ന്. 4000 ആര്‍പിഎമ്മില്‍ 75 പിഎസ് കരുത്തും 2000 ആര്‍പിഎമ്മില്‍ 190 എന്‍എം ചക്രവീര്യവും ഡീസല്‍ എന്‍ജിന്‍ പകരും. നിലവിലുള്ള 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ തുടര്‍ന്നും സേവനമനുഷ്ടിക്കും.

More from DriveSpark

Article Published On: Saturday, September 6, 2014, 12:32 [IST]
English summary
Latest suggests September 16th as launch date, along with Swift automatic variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X