സര്‍ക്കാര്‍ മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ് വാങ്ങുന്നു

By Santheep

മാരുതി സുസൂക്കി സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ ഹൈബ്രിഡ് കാറുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ട്ുകള്‍ പറയുന്നു. എത്രയണ്ണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കാറുകള്‍ ഡെലിവെറിക്ക് തയ്യാറായിട്ടുള്ളതായും സര്‍ക്കാര്‍ നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളുണ്ട്. എആര്‍എഐ-യില്‍ നിന്ന് ഇന്ധനക്ഷമത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കാക്കുകയാണിപ്പോള്‍. ഒരു പ്രൊജക്ടിനു വേണ്ടിയാണ് സ്വിഫ്റ്റ് ഹൈബ്രിഡ് വാഹനങ്ങള്‍ സര്‍ക്കാര്‍ വാങ്ങുന്നത്. വാഹനത്തെക്കുറിച്ച് കൂടുതലറിയാം.

സര്‍ക്കാര്‍ മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ് വാങ്ങുന്നു

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസൂക്കി റെയ്ഞ്ച് എക്‌സ്റ്റന്‍ഡര്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

സര്‍ക്കാര്‍ മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ് വാങ്ങുന്നു

സുസൂക്കി സ്വിഫ്റ്റ് ഹൈബ്രിഡിന്റെ ചില നിര്‍ണായക ഘടകഭാഗങ്ങള്‍ (ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍ തുടങ്ങിയവ) ജപ്പാനില്‍ നിന്നും മറ്റു രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇത് വാഹനത്തിന്റെ വില ഉയര്‍ത്തുന്ന ഘടകങ്ങളിലൊന്നാണ്.

സര്‍ക്കാര്‍ മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ് വാങ്ങുന്നു

658 സിസി ശേഷിയുള്ള ഒരു 3 സിലിണ്ടര്‍ എന്‍ജിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു മാരുതി സുസൂക്കി സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡറില്‍.

സര്‍ക്കാര്‍ മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ് വാങ്ങുന്നു

5 കിലോവാട്ടിന്റെ ലിതിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒന്നര മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാം ഈ ബാറ്ററിയെ.

സര്‍ക്കാര്‍ മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ് വാങ്ങുന്നു

കമ്പനി അവകാശപ്പെടുന്നതു പ്രകാരം മാരുതി സുസൂക്കി സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ പകരുക ലിറ്ററിന് 48.2 കിലോമീറ്റര്‍ മൈലേജാണ്. ഇലക്ട്രിക് പവറില്‍ മാത്രമായി 25 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും.

More from DriveSpark

Article Published On: Wednesday, March 26, 2014, 18:50 [IST]
English summary
Maruti Suzuki Swift Range Extender is the name of the plug-in hybrid version of the popular hatchback. The Swift Range Extender was showcased at the 2014 Auto Expo last month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X