മാരുതി സ്വിഫ്റ്റ് സംഗീത പതിപ്പ്
മാരുതി സ്വിഫ്റ്റിന്റെ ഒരു കസ്റ്റം ബില്‍ഡ് പതിപ്പ് പുനെയിലെ ലോനാവാലയില്‍ നടന്ന വിന്‍ഡ്‌സോങ് മ്യൂസിക് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മഞ്ഞയും വെള്ളയും കലര്‍ന്ന വര്‍ണപദ്ധതിയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
വിന്‍ഡ്‌സോങ് മ്യൂസിക് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷനാണ് പൂനെയില്‍ നടന്നത്. നവംബര്‍ ഒമ്പതിനു തുടങ്ങിയ ഈ ഫെസ്റ്റിവലില്‍ സംഗീതവുമായി ബന്ധപ്പെട്ട രീതിയില്‍ നിര്‍മിച്ച സ്വിഫ്റ്റാണ് മാരുതി അവതരിപ്പിച്ചത്.

ഈ പതിപ്പ് മാരുതി വില്‍പനയ്‌ക്കെത്തിക്കുമെന്നാണ് അറിയുന്നത്. 100 എണ്ണം മാത്രമേ നിര്‍മിക്കൂ. ഹൈദരാബാദ്, ന്യൂ ദില്ലി, മുംബൈ എന്നിവിടങ്ങളിലും വിന്‍ഡ്‌സോങ് മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നുണ്ട് ഈ നവംബറില്‍ത്തന്നെ. അവിടങ്ങളിലെല്ലാം സ്വിഫ്റ്റിന്റെ പ്രത്യേക മോഡല്‍ പ്രദര്‍ശിപ്പിക്കും.

മഞ്ഞ നിറം പൂശിയ അലോയ് വീലുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. റൂഫിന് കറുപ്പുനിറം പൂശിയരിക്കുന്നു. പിന്നിലായി വലിയ ഹെഡ്‌ഫോണ്‍ രൂപം ഘടിപ്പിച്ചിട്ടുണ്ട്. കാറിന്റെ ബോഡിയില്‍ സംഗീതചിഹ്നങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്.


Click it and Unblock the Notifications








