മാരുതി എസ്എക്‌സ്4 ഓട്ടോ എക്‌സ്‌പോയില്‍

മാരുതി സുസൂക്കിയുടെ ഓട്ടോ എക്‌സ്‌പോ പവലിയന്‍ ശ്രദ്ധയാകര്‍ഷിച്ചത് മോഡിഫൈ ചെയ്ത കാറുകളുടെ സാന്നിധ്യം കൊണ്ടു കൂടിയാണ്. മാരുതി ഓമ്‌നിയുടെയും സ്വിഫ്റ്റിന്റെയുമെല്ലാം മോഡിഫൈഡ് പതിപ്പുകള്‍ മാരുതി പവലിയനിലുണ്ടായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ വലിയ ബഹുമാനം ലഭിക്കുന്നിലെങ്കിലും യൂറോപ്പ് അടക്കമുള്ള ഇടങ്ങളില്‍ കാര്യമായ വില്‍പനയുള്ള മാരുതി എസ്എക്‌സ്4 മോഡലിന്റെ ഒരു മോഡിഫിക്കേഷനും എക്‌സ്‌പോയിലുണ്ടായിരുന്നു.

മാരുതി സുസൂക്കി എസ്എക്സ്4

2007ലും 2008ലും വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത താരമാണ് എസ്എക്‌സ്4.

മാരുതി സുസൂക്കി എസ്എക്സ്4

ഇക്കാര്യം ഇന്ത്യക്കാരെ ഒന്നോര്‍മിപ്പിച്ചുകളയാം എന്നാണ് ഈ മോഡിഫൈഡ് പതിപ്പിന്റെ അവതരണത്തിലൂടെ മാരുതി കരുതുന്നത്. ഫ്രണ്ട് ബംപര്‍ റീഡിസൈന്‍ ചെയ്തിരിക്കുന്നു എസ്എക്‌സ്4 സ്‌പോര്‍ട്‌സില്‍. ബംപര്‍ ഗ്രില്‍ ശില്‍പത്തിലും മാറ്റം വന്നിരിക്കുന്നു. ബംപറില്‍ രണ്ട് ഫോഡ് ലാമ്പുകള്‍ എക്‌സ്ട്രാ നല്‍കിയിരിക്കുന്നു.

എസ്എക്‌സ്4 സ്‌പോര്‍ട്‌സ്

എസ്എക്‌സ്4 സ്‌പോര്‍ട്‌സ്

സ്‌പോര്‍ടിയായ ഒരു സ്‌പോയ്‌ലറും ഇടംപിടിക്കുന്നു വാഹനത്തില്‍. മള്‍ടി സ്‌പോക് അലോയ് വീലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വശങ്ങളില്‍ റേസ് ഡികാലുകള്‍ പതിച്ചതായും കാണാം.

മാരുതി സുസൂക്കി എസ്എക്സ്4

വെറുതെ എക്സ്റ്റീരിയറില്‍ സൗന്ദര്യപരമായ മാറ്റങ്ങള്‍ വരുത്തുകയല്ല മാരുതി ചെയ്തിരിക്കുന്നത്. സ്‌പോര്‍സ് കാറുകളുടെ ശൈലിയില്‍ നിര്‍മിച്ച ബക്കറ്റ് സീറ്റുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.

മാരുതി സുസൂക്കി എസ്എക്സ്4

ഡാഷ്‌ബോര്‍ഡ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. റേസിംഗ് കാറുകളുടെ ശൈലിയിലുള്ള പെഡലുകള്‍ കാണാം.

More from DriveSpark

Article Published On: Monday, February 10, 2014, 19:42 [IST]
English summary
The SX4 has competed in the World Rally Championship on two occasions ‘07 and ‘08. Owing to this lineage Maruti Suzuki has modified the Indian SX4 into a sports version.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X