ടാറ്റ സെസ്റ്റ് ഡെലിവറി: മെയ്‌നാക് പരീഖ് രംഗത്ത്

Written By:

ഈയിടെ വിപണിയിലെത്തിയ സെസ്റ്റ് സെഡാന്‍ മോഡലിന്റെ ഡെലിവറികള്‍ വൈകുന്നതില്‍ ടാറ്റയുടെ പുതിയ പ്രസിഡണ്ട് അതൃപ്തനാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസൂക്കിയില്‍ നിന്നും പാജിവെച്ചാണ് മെയ്‌നാക്ക് പരീഖ് ടാറ്റയില്‍ ചേര്‍ന്നത്. ടാറ്റയെ സംബന്ധിച്ച് നിര്‍ണായകപ്രാധാന്യമുള്ള മോഡലാണ് സെസ്റ്റ്.

സെസ്റ്റിന്റെ എതിരാളികളായി വിപണിയിലുള്ള ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ്, മാരുതി ഡിസൈര്‍ എന്നീ മോഡലുകള്‍ക്ക് സെസ്റ്റിനെ അപേക്ഷിച്ച് കുറഞ്ഞ കാത്തിരിപ്പാണുള്ളത്. ഇക്കാരണത്താല്‍ തന്നെ സെസ്റ്റ് പോലൊരു പുതിയ ടാറ്റ വാഹനത്തിനു വേണ്ടി കാത്തിരിക്കാന്‍ അധികപേരും തയ്യാറാവുന്നില്ല.

ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തതടക്കമുള്ള ചില സെസ്റ്റ് വേരിയന്റുകള്‍ക്കാണ് കാത്തിരിപ്പുസമയം അധികമുള്ളത്. സെമി ഓട്ടോമാറ്റിക് പതിപ്പിന് ആറുമാസത്തോളം കാത്തിരിക്കേണ്ടതുണ്ട്.

അതെസമയം ഈ പ്രശ്‌നം പരിഹരിക്കാന്‍ മെയ്‌നാക്ക് പരീഖ് മുന്നിട്ടിറങ്ങിയതായാണ് അറിയുന്നത്. ട്രാന്‍സ്മിഷന്‍ സിസ്റ്റം നിര്‍മിച്ചുകിട്ടാന്‍ വൈകുന്നതാണ് നേരിടുന്ന വലിയ പ്രശ്‌നങ്ഹളിലൊന്ന്. ഈ വിഷയം വിതരണക്കാരുമായി ചര്‍ച്ച ചെയ്തുവരികയാണെന്ന് പരീഖ് പറയുന്നു.

സെസ്റ്റിന് തരക്കേടില്ലാത്ത സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനെ 'സുവര്‍ണാവസരം' എന്നാണ് മെയ്‌നാക് പരീഖ് വിളിക്കുന്നത്. ഈയവസരം നഷ്ടപ്പെടുത്തിക്കൂടായെന്ന് അദ്ദേഹം പറയുന്നു. സെസ്റ്റിന്റെ കാത്രിപ്പുസമയം കുറച്ചുകൊണ്ടു വന്നാല്‍ ടാറ്റയുടെ വിപണിയിലെ സാന്നിധ്യം കൂടുതല്‍ മികച്ചതായിത്തീരുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Cars താരതമ്യപ്പെടുത്തൂ

ടാറ്റ സെസ്റ്റ്
ടാറ്റ സെസ്റ്റ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Mayank Pareek Disappointed With Zest Delivery.
Story first published: Wednesday, November 26, 2014, 16:33 [IST]
Please Wait while comments are loading...

Latest Photos