മെയ്‌നാക് പരീഖ് ടാറ്റ യാത്രാവാഹനവിഭാഗം തലവന്‍
ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹനവിഭാഗം പ്രസിഡണ്ടായി മെയ്‌നാക്ക് പരീഖ് നിയമിതനായി. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം മാരുതി സുസൂക്കിയുടെ മാര്‍ക്കറ്റിങ് ചുമതലയില്‍ നിന്നും രാജിവെച്ചത്. ഒക്ടോബര്‍ 1 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരിക.
നിലവില്‍ ടാറ്റയുടെ പാസഞ്ചര്‍ കാര്‍ വിഭാഗം തലവനായ രഞ്ജിത് യാദവിനെ കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

രാജ്യത്തെ പാസഞ്ചര്‍ വാഹനവിപണിയില്‍ ടാറ്റ ഉല്‍പന്നങ്ങളെ മുന്നോട്ടു നയിക്കുകയാണ് പരീഖിന്റെ ചുമതല. പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ടാറ്റ ഇപ്പോള്‍ കടന്നുപോകുന്നത്. കമ്പനിയുടെ വില്‍പന പകുതിയോളം ഇടിഞ്ഞ സാഹചര്യം വരെയുണ്ടായി കുറച്ചു മാസങ്ങള്‍ക്കു മുമ്പ്. ടാറ്റയുടെ സ്വപ്‌നവാഹനമായ നാനോ ഹാച്ച്ബാക്ക് വില്‍പനയില്‍ കാര്യമായി മുന്നേറുന്നില്ല.
പുതിയ ഡിസൈന്‍ തത്വശാസ്ത്രത്തിലേക്ക് ടാറ്റ വാഹനങ്ങള്‍ മാറുന്ന സന്ദര്‍ഭം കൂടിയാണിത്. ഇവ വിപണിയില്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മെയ്‌നാക് പരീഖിന്റെ ചുമതലയാണ്.
കഴിഞ്ഞ രണ്ടു ദശകമായി മാരുതിയുടെ വില്‍പനാകാര്യങ്ങളുടെ തലവനായിരുന്നു പരീഖ്. മാരുതിയെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായി ഇക്കാലമത്രയും നിനിര്‍ത്തിയതില്‍ പരീഖിന്റെ സേവനം നിര്‍ണായകമായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഇടയ്ക്കിടെ പ്രത്യക്ഷപെട്ടിരുന്ന മെയ്‌നാക്ക് പരീഖ് മാരുതിയുടെ പ്രതിച്ഛായ മികച്ചതാക്കി നിലനിര്‍ത്തുന്നതിലും പ്രധാന പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും മികച്ച വില്‍പനാനിരക്കിലേക്ക് മാരുതി എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് പരീഖ് രാജി വെച്ചത്.
മഹീന്ദ്ര ഗസ്‌റ്റോ ടിവി കമേഴ്സ്യല്‍ പുറത്ത്
ഗസ്‌റ്റോ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചതിനു പിന്നാലെ വാഹനത്തിന്റെ ടെലിവിഷൻ കമേഴ്സ്യല്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. ഏറെ നാളുകളായി വിപണി കാത്തിരിക്കുന്ന വാഹനമാണിത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 43,000 രൂപയിലാണ് ഗസ്റ്റോ മോഡലുകളുടെ വില തുടങ്ങുന്നത്. രണ്ടു വേരിയന്റുകളാണ് ഗസ്‌റ്റോയ്ക്കുള്ളത്. ഉയർന്ന വേരിയൻറായ ഗസ്‌റ്റോ വിഎക്‌സിന് വില 47,000 രൂപയാണ്.


Click it and Unblock the Notifications








