മക്‌ലാറന്‍ 650 നിഗൂഢതകള്‍ പുറത്ത്!

By Santheep

ജനീവ മോട്ടോര്‍ ഷോയിലെ വന്‍ സംഭവങ്ങളിലൊന്നിന്റെ ചുരുളഴിഞ്ഞു. മക്‌ലാറന്‍ എംപി4 12സിയെ ആധാരമാക്കി നിര്‍മിച്ച, അത്യാധുനിക സന്നാഹങ്ങളുമായി വരുന്ന 650 എസ് സ്‌പോര്‍ട്‌സ്‌കാറിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തായി. നിര്‍മാതാക്കളായ മക്‌ലാറന്‍ തന്നെ ഇടപെട്ടാണ് ഇവ പുറത്തെത്തിച്ചത്.

ജനീവയിലെത്താനൊരുമ്പെടുന്ന ഈ വാഹനത്തെ കൂടുതല്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ ഗാലറിയില്‍ ചെന്നുനോക്കാം.

മക്ലാറൻ 650 എസ് പുറത്ത്!

മക്‌ലാറന്‍ 650 എസ്സിന്റെ നിര്‍മാണം എയ്‌റോഡൈനമിക്‌സില്‍ ഉയര്‍ന്ന ശ്രദ്ധ നല്‍കിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡിസൈനിന്റെ കാഴ്ചയില്‍ ഇതനുഭവപ്പെടുന്നുണ്ട്. മക്‌ലാറന്‍ ലോഗോയുടെ ആകൃതിയിലാണ് ഹെഡ്‌ലൈറ്റുകൾ.

മക്ലാറൻ 650 എസ് പുറത്ത്!

വശങ്ങളില്‍ വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. പിന്നില്‍ ഘടിപ്പിച്ച എന്‍ജിന് ഓക്‌സിജന്‍ നല്‍കാന്‍ ഈ എയര്‍ഡാമുകള്‍ സഹായിക്കും. 5 ആരങ്ങളുള്ള അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നതായി കാണാം. ബ്രേക്ക് കാലിപ്പറുകള്‍ക്ക് മഞ്ഞ നിറം പൂശിയിരിക്കുന്നത് ശ്രദ്ധിക്കുക.

എന്‍ജിന്‍

എന്‍ജിന്‍

3.8 ലിറ്റര്‍ ശേഷിയുള്ള, ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച, വി8 എന്‍ജിനാണ് വാഹനത്തിനുള്ളത്. മക്‌ലാറന്‍12സിയുടെയും പി1ന്റെയും ഇടയില്‍ ഇടം പിടിക്കും ഇവന്‍. ചിത്രത്തില്‍ മക്‌ലാറന്‍ 650എസ്സിന്റെ ബട്ടര്‍ഫ്ലൈ ഡോറുകള്‍ ശ്രദ്ധിക്കുക. രണ്ട് സീറ്റുകളാണ് വാഹനത്തിനുള്ളത്.

മക്ലാറൻ 650 എസ് പുറത്ത്!

ഫോര്‍മുല 1 ചാമ്പ്യന്‍ഷിപ്പ് ജേതാവ് ജോണ്‍സണ്‍ ബട്ടണിന്റെ നിര്‍ദ്ദേശങ്ങള്‍കൂടി സ്വീകരിച്ചാണ് മക്‌ലാറന്‍ 650എസ്സിന്റെ നിര്‍മാണം. പുതിയ സാങ്കേതികതകളുപയോഗിച്ച് നിര്‍മിച്ച സസ്‌പെന്‍ഷന്‍ സിസ്റ്റവും ബ്രേക്കുകളും ടയറുകളുമാണ് പുതിയ കാറിനോട് ചേര്‍ത്തിരിക്കുന്നത്. റിയര്‍ ലൈറ്റുകളുടെ നേരിയ ഡിസൈന്‍ കാണുക.

More from DriveSpark

Article Published On: Tuesday, February 18, 2014, 13:57 [IST]
English summary
The latest McLaren 650S is based on its predecessor, McLaren MP4-12C. The car will be globally unveiled at 2014 Geneva Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X