മക്‌ലാറന്‍ 650എസ് ടീസ് ചെയ്യുന്നു

വരാനിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയിലേക്ക് മക്‌ലാറന്‍ ഉഴിഞ്ഞുവെച്ച വാഹനം ടീസ് ചെയ്യുന്നു. ഈ പുതിയ സൂപ്പര്‍കാര്‍ 650എസ് എന്ന പേരിലാണ് വിപണിയിലെത്തുക.

ഈ കാറിനെക്കുറിച്ച് ആകെ പുറത്തുവന്നിട്ടുള്ള ഒരു കാര്യം പേര് മാത്രമാണ്. മക്‌ലാറന്‍ ഈ കാറിനെക്കുറിച്ച് പറയുന്നത് കേള്‍ക്കുക. 'അത്യുത്സാഹിയായ ഡ്രൈവര്‍ക്കുവേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതാണ് പുതിയ കാര്‍.'

McLaren 650S Teased

മക്‌ലാറന്‍ എംപി4-12സി-ക്കും പി1നും ഇടയില്‍ ഇടം പിടിക്കുന്നതായിരിക്കും ഈ സൂപ്പര്‍കാറെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ കാറുകളുടെ സവിശേഷതകളുടെയെല്ലാം മികവുകള്‍ പുതിയ കാറിലുമുണ്ടായിരിക്കുമെന്നും മക്‌ലാറന്‍ ഉറപ്പുനല്‍കുന്നു. ആഡംബരസന്നാഹങ്ങളുടെ കാര്യത്തില്‍ ഏറ്റവും ഉയരത്തായിരിക്കും 650എസ്.

കാറിനെക്കുറിച്ച് ചില ഊഹാപോഹങ്ങളെല്ലാം പരക്കുന്നുണ്ട് ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍. അവയില്‍ ചിലത് ഇവിടെ പറയാന്‍ കൊള്ളുന്നതാണെന്ന് തോന്നുന്നു. ഫെരാരി 458 സ്‌പെഷ്യാലെക്ക് ശക്തനായ ഒരെതിരാളിയെ കൊണ്ടുവരിക എന്ന ഉദ്ദേശ്യം മക്‌ലാറനുണ്ട്. പുതിയ വാഹനത്തിന് നിര്‍വ്വഹിക്കാനുള്ള കടമ ഇതാണ്.

പേരിലുള്ള 650 എന്ന സംഖ്യ സൂചിപ്പിക്കുന്നത് വാഹനത്തിന്റെ കരുത്തിനെയാണെന്നും ഊഹാത്മാക്കള്‍ പറഞ്ഞുണ്ടാക്കുന്നു. 650 കുതിരശക്തിയുള്ള എന്‍ജിനായിരിക്കും വാഹനത്തിനെന്ന് സാരം.

More from DriveSpark

Article Published On: Thursday, February 13, 2014, 16:50 [IST]
English summary
Debuting at the upcoming 2014 Geneva Motor Show will be new upercar model named 650S.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X