മക്‌ലാറന്‍ പി1 ജിടിആര്‍ ചിത്രങ്ങള്‍ വെളിപ്പെട്ടു

By Santheep

മക്‌ലാറന്‍ പി1 സൂപ്പര്‍കാറിന്റെ ട്രാക്ക് പതിപ്പായ, പി1 ജിടിആര്‍ ചിത്രങ്ങള്‍ വെളിപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഈ വാഹനത്തിന്റെ സ്‌കെച്ച് പുറത്തുവിട്ട വിവരം നമ്മളറിഞ്ഞിരുന്നു. മക്‌ലാറന്‍ പി1 ജിടിആറിന് വളരെക്കുറച്ച് മോഡലുകള്‍ മാത്രമേയുണ്ടാകൂ എന്നാണറിയുന്നത്. മക്‌ലാറന്‍ പി1 സൂപ്പര്‍കാര്‍ ആകെ 375 എണ്ണമാണ് ലോകത്തുള്ളത്. ജിടിആര്‍ പതിപ്പ് ഇതിനെക്കാള്‍ കുറഞ്ഞ എണ്ണം മാത്രമേ നിരത്തിലെത്തൂ.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

മക്‌ലാറന്‍ പി1 ജിടിആര്‍ ചിത്രങ്ങള്‍ വെളിപ്പെട്ടു

ചിത്രങ്ങളിലൂടെ നീങ്ങുക.

മക്‌ലാറന്‍ പി1 ജിടിആര്‍ ചിത്രങ്ങള്‍ വെളിപ്പെട്ടു

നിലവില്‍ നിര്‍മാണത്തിലുള്ള മക്‌ലാറന്‍ പി1 മോഡല്‍ പൂര്‍ണമായും വിറ്റഴിക്കപ്പെടുന്നതോടെയായിരിക്കും ഈ പുതിയ മോഡലിന്റെ നിര്‍മാണം തുടങ്ങുക. ജിടിആര്‍ മോഡലും ഒറിജിനല്‍ മക്‌ലാറന്‍ പി1 പോലെ പരിമിത പതിപ്പായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. എത്രയെണ്ണമുണ്ടാകുമെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല ഇപ്പോള്‍. മക്‌ലാറന്‍ പി1 മോഡലിന് 375 പതിപ്പുകളാണുള്ളത്.

മക്‌ലാറന്‍ പി1 ജിടിആര്‍ ചിത്രങ്ങള്‍ വെളിപ്പെട്ടു

മക്‌ലാറന്‍ പി1 ജിടിആര്‍ മോഡല്‍ പൂര്‍ണമായും ഒരു ട്രാക്ക് പതിപ്പാണ്. ഇക്കാരണത്താല്‍ തന്നെ റോഡ് ലീഗല്‍ പതിപ്പിനുള്ളതുപോലത്തെ വേഗതാപിരിധിയും മറ്റും നോക്കേണ്ട കാര്യമില്ല. കുറെക്കൂടി മെച്ചപ്പെട്ട ഗ്രിപ്പ്, പ്രകടനശേഷി, എയ്‌റോഡൈനമിക്‌സ് തുടങ്ങിയവ ജിടിആര്‍ മോഡലില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

മക്‌ലാറന്‍ പി1 ജിടിആര്‍ ചിത്രങ്ങള്‍ വെളിപ്പെട്ടു

റേസിങ് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ മക്‌ലാറനുള്ള പത്തമ്പതുകൊല്ലത്തം പാരമ്പര്യം പുതിയ മോഡലിന്റെ നിര്‍മിതിയില്‍ ഒരു വലിയ സ്വാധീനഘടകം തന്നെയായിരിക്കും. ഫോര്‍മുല വണ്‍ തുടങ്ങി 24 അവേഴ്‌സ് ലെ മാന്‍സ് വരെയുള്ള ട്രാക്കുകളില്‍ ഉപയോഗിക്കുന്ന മികവുറ്റ സാങ്കേതികതകളുടെ ഒരു കലര്‍പ്പ് മക്‌ലാറന്‍ പി1 ജിടിആറിലുപയോഗിക്കും.

മക്‌ലാറന്‍ പി1 ജിടിആര്‍ ചിത്രങ്ങള്‍ വെളിപ്പെട്ടു

പി1ല്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് പി1 ജിടിആറിലും ഉപയോഗിക്കുക. 3.8 ലിറ്റര്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. 887 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നുണ്ടിവന്‍. ജിടിആര്‍ മോഡലിലെത്തുമ്പോള്‍ ഈ എന്‍ജിന്‍ കരുത്ത് 985 ആക്കി ഉയര്‍ത്തും മക്‌ലാറന്‍.

More from DriveSpark

Article Published On: Saturday, August 16, 2014, 13:33 [IST]
English summary
Now McLaren has finally pulled the covers off their P1 GTR, an ultra exclusive vehicle meant for track use.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X