നിസ്സാന്‍ ജിടിആറിനോട് മക്‌ലാറന്‍ പി1 പരാജയപ്പെട്ടപ്പോള്‍
നിസ്സാനില്‍ നിന്നു പുറത്തുവരുന്നു എന്നതുകൊണ്ടുമാത്രം ജിടിആറിനെ ഇഷ്ടപ്പെടാത്തവരുണ്ട്. ലോകത്തരമായ ഒരു സൂപ്പര്‍കാര്‍ നിര്‍മിക്കാന്‍ നിസ്സാന് ശേഷിയില്ല എന്നൊരു മുന്‍വിധി ഈ ഇഷ്ടക്കേടിനു പിന്നിലുണ്ട്. എന്നാല്‍ പ്രകടനത്തിന്റെ കാര്യത്തില്‍ ഇപ്പറയുന്ന ക്ലാസ് സൂപ്പര്‍കാറുകളെയെല്ലാം കവച്ചുവെക്കാനുള്ള ശേഷി നിസ്സാന്‍ ജിടിആര്‍ പ്രകടിപ്പിക്കാറുണ്ട്.
ഇവിടെ രണ്ടുപേര്‍ പന്തയം വെക്കുകയാണ്. ഒരാള്‍ നിസ്സാന്‍ ജിടിആറിലും മറ്റെയാള്‍ സാക്ഷാല്‍ മക്‌ലാറന്‍ പി1ലും ഇരിക്കുന്നു. ട്രാഫിക് സിഗ്നലില്‍ വെച്ചാണ് പന്തയംവെപ്പ് നടക്കുന്നത്. മൂന്നാമതൊരാള്‍ പിന്നിലെ കാറിലിരുന്ന് എല്ലാം പകര്‍ത്തുകയാണ്. ഇത്തരമൊരു പന്തയത്തില്‍ ആര് ജയിക്കുമെന്നതു സംബന്ധിച്ച് നമുക്കുണ്ടാകാനിടയുള്ള മുന്‍വിധികളെ തകിടം മറിക്കുകയാണ് ഈ വീഡിയോ ചെയ്യുന്നത്. കാണുക.


Click it and Unblock the Notifications








