ഏഴാം ക്ലാസ്സുകാരന്‍ കണ്ടുപിടിച്ച മൈലേജ് കൂട്ടുന്ന ഉപകരണം

മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്നുള്ള ഒരു മെക്കാനിക്ക് മൈലേജ് വര്‍ധിപ്പിക്കുവാനും കരിമ്പുക പുറന്തള്ളല്‍ കുറയ്ക്കുവാനും ഉതകുന്ന ഉപകരണം കണ്ടുപിടിച്ചതായി റിപ്പോര്‍ട്ട്.

അനില്‍ വാസുദിയോ എന്ന മെക്കാനിക്കാണ് ഈ സുപ്രധാനമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. താന്‍ കണ്ടുപിടിച്ച ഉപകരണത്തിനെ 'ആക്ടിവേറ്റര്‍-കം-പൊല്യൂഷന്‍ കണ്‍ട്രോള്‍' എന്നാണ് വിളിക്കുന്നത്.

2013 ഡിസംബറില്‍ ഈ ഉപകരണത്തിന്റെ പേറ്റന്റിന് അപേക്ഷിച്ചിരുന്നു അനില്‍. ഇപ്പോള്‍ പ്രസ്തുത അപേക്ഷ അനുവദിച്ചതായി അറിയിപ്പി ലഭിച്ചിട്ടുണ്ട്.

വാഹനത്തിന്റെ ഇന്ധന ഉപഭോഗം 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കാന്‍ ഈ ഉപകരണത്തിന് സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരിമ്പുക പുറന്തള്ളല്‍ 50 ശതമാനം വരെ കുറച്ചുകൊണ്ടുവരാനും ഉപകരണത്തിന് സാധിക്കും.

ഇതുകൂടാതെ, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡഡൈസേഷന്‍ ഇദ്ദേഹത്തിന്റെ ഉപകരണത്തിന് ഐഎസ്ഒ 9001:2008 സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.

മൈലേജ് കൂട്ടുന്നതിനും കരിമ്പുക കുറയ്ക്കുന്നതിനുമൊപ്പം ഈ യന്ത്രത്തിന് എന്‍ജിന്‍ ശബ്ദം 20 ശതമാനം കണ്ട് കുറയ്ക്കുവാനും സാധിക്കുമെന്ന് അനില്‍ വ്യക്തമാക്കുന്നു. ഏഴു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിനൊടുവിലാണ് ഈ യന്ത്രം വികസിപ്പിച്ചെടുക്കാന്‍ അനിലിന് സാധിച്ചത്. ടൂ വീലറുകളിലും ഫോര്‍ വീലറുകളിലും അനില്‍ തന്റെ യന്ത്രം ടെസ്റ്റ് ചെയ്തുനോക്കിയിട്ടുണ്ട്.

രാജ്യത്തെ വിവിധ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ വിദഗ്ധര്‍ ഈ യന്ത്രത്തെ പരിശോധിച്ചുവരികയാണ്. ഇവിടങ്ങളില്‍ നിന്ന് യന്ത്രത്തിന്റെ സ്ഥിരത, കാര്യക്ഷമത തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുകയും യോഗ്യമെന്നു കണ്ടാല്‍ അംഗീകാരപത്രങ്ങള്‍ നല്‍കുകയും ചെയ്യും.|

Mechanic Develops Device To Increase Mileage

More from DriveSpark

Article Published On: Friday, March 28, 2014, 17:51 [IST]
English summary
A humble small town mechanic from Ichalkaranji, in Kolhapur, Maharashtra has developed a new device that is said to be capable of reducing fuel consumption.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X