മെഴ്‌സിഡിസ് എഎംജിയുടെ പുതിയ എന്‍ജിന്‍ വിശേഷങ്ങള്‍
മെഴ്‌സിഡിസ് ബെന്‍ന്റെ പെര്‍ഫോമന്‍സ് വിഭാഗമായ എഎംജി നിര്‍മിച്ച ഏറ്റവും പുതിയ എന്‍ജിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. എം178 (M178) എന്നാണ് ഈ എന്‍ജിനു പേര്. വരാനിരിക്കുന്ന എഎംജി ജിടി സ്‌പോര്‍ട്‌സ്റ്റാറില്‍ ഈ എന്‍ജിന്‍ ഇടംപിടിക്കുമെന്നാണ് അറിയുന്നത്.
വിശദാംശങ്ങള്‍ മെഴ്‌സിഡിസ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനൊപ്പം ഒരു വീഡിയോ കൂടി പുറത്തിറക്കിയിട്ടുണ്ട്. പുതിയ എന്‍ജിനില്‍ നടത്തിയിട്ടുള്ള എന്‍ജിനീയറിങ് ജോലികള്‍ ഈ വീഡിയോയില്‍ വിവരിക്കുന്നു. താഴെ ചിത്രങ്ങള്‍ക്കു വീഡിയോയ്ക്കുമൊപ്പം ചില വിവരങ്ങള്‍ വായിക്കുകയും ചെയ്യാം.

ചിത്രങ്ങളിലൂടെ നീങ്ങുക

ഓരോ ലിറ്ററിനും പുറത്തെടുക്കുന്ന പ്രകടനം പരിഗണിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റഴും കരുത്തേറിയ എന്‍ജിനുകളിലൊന്നാണിത്.

4.0 ലിറ്റര്‍ ശേഷിയുള്ള ഈ വി8 എന്‍ജിനോട് രണ്ട് ടര്‍ബോ ചാര്‍ജറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. 6250 ആര്‍പിഎമ്മില്‍ 510 കുതിരശക്തി പുറത്തെടുക്കുന്നു എം178 എന്‍ജിന്‍. ഇത് ലിറ്ററിന് 128 കുതിരശക്തി എന്ന നിരക്കില്‍ വരും. 1750-4750 ആര്‍പിഎമ്മില്‍ 650 എന്‍എം ചക്രവീര്യം പുറത്തെത്തിക്കുന്നു. ലിറ്റര്‍ കണക്കിന് 163.2 എന്‍എം ചക്രവീര്യം വീതമാണിത്.

സിലിണ്ടറിന് നാല് വാല്‍വുകള്‍ എന്ന വിധത്തിലാണ് എന്‍ജിന്‍ ഡിസൈന്‍. സാധാരണ പെര്‍ഫോമന്‍സ് കാര്‍ എന്‍ജിനുകളില്‍ കാണാറുള്ള ഡ്യുവല്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റ് തന്നെയാണ് ഇതിലുള്ളത്. എന്നാല്‍ എഎംജിയുടെ എന്‍ജിനീയറിങ് വൈദഗ്ധ്യം കാംഷാഫ്റ്റ് ക്രമീകരണം കൂടുതല്‍ കൃത്യതയുള്ളതാക്കി മാറ്റിയിരിക്കുന്നു.

ക്രാങ്ക്‌കെയ്‌സുകളില്‍ പ്രത്യേക നാനോ കോട്ടിങ് നല്‍കിയിട്ടുണ്ട്. ഇത് സിലിണ്ടര്‍ വാളുകളലെ ഉരസല്‍ കുറയ്ക്കുന്നു. സിലിണ്ടര്‍ ഹെഡ്ഡുകള്‍ നിര്‍മിച്ചിരിക്കുന്നത് പ്രത്യേക ലോഹസങ്കരം (സിര്‍കോണിയം) കൊണ്ടാണ്. താപവാഹകസ്വഭാവം കൂട്ടുവാന്‍ ഇത് സഹായകമാണ്.
വീഡിയോ


Click it and Unblock the Notifications








