മെഴ്‌സിഡിസ് ബെന്‍സ് സിഎല്‍എ ക്ലാസ് ലോഞ്ച് തിയ്യതി

By Santheep

ജര്‍മന്‍ കാര്‍നിര്‍മാതാവായ മെഴ്‌സിഡിസ് ബെന്‍സ് ഈയിടെയാണ് സിഎല്‍എ45 എഎംജി പതിപ്പ് വിപണിയിലെത്തിച്ചത്. ഇന്ത്യയില്‍ ആദ്യം പെര്‍ഫോമന്‍സ് പതിപ്പ് പുറത്തിറക്കുകയും പിന്നാലെ അതിന്റെ സാധാരണ പതിപ്പ് എത്തിക്കുകയും ചെയ്യുക എന്ന നയമാണ് മെര്‍ക് പിന്തുടരുന്നത്. പുതിയ വാര്‍ത്തകള്‍ സിഎല്‍എ45 എഎംജിയുടെ സാധാരണ പതിപ്പ് വിപണിയിലെത്തുന്നതിനെക്കുറിച്ച് പറയുന്നു.

ജനുവരി 22നാണ് സിഎല്‍എ ക്ലാസ്സിന്റെ വിപണിപ്രവേശം നടക്കുക. മെഴ്‌സിഡിസ്സിന്റെ എംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് വാഹനം വിപണിയിലെത്തുക. എ ക്ലാസ്, ബി ക്ലാസ്, ജിഎല്‍എ ക്ലാസ് മോഡലുകളിലൂടെ ഈ പ്ലാറ്റ്‌ഫോം ഇന്ത്യന്‍ റോഡുകള്‍ക്ക് പരിചിതമാണ്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കും മെഴ്‌സിഡിസ്. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 181 കുതിരശക്തിയും 300 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍.

Mercedes-Benz CLA Class Launch Date Confirmed For India

ഡീസല്‍ എന്‍ജിന്റെ ശേഷി 2.2 ലിറ്ററാണ്. 134 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്. 300 എന്‍എം ചക്രവീര്യം.

രണ്ട് എന്‍ജിനുകള്‍ക്കുമൊപ്പം ഒരു 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ചേര്‍ത്തിട്ടുള്ളത്. ഈ വാഹനം വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുക. വില 25 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയില്‍ കാണും.

More from DriveSpark

Article Published On: Wednesday, December 31, 2014, 11:53 [IST]
English summary
Mercedes-Benz CLA Class Launch Date Confirmed For India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X