ഇത് കൂപെയോ എസ്‌യുവിയോ?

ഇപ്പോള്‍ നടന്നുവരുന്ന ബീജിംഗ് ഓട്ടോഷോയിലേക്ക് മെഴ്‌സിഡിസ് ബെന്‍സ് കൊണ്ടുവന്നിരിക്കുന്നത് ഒരു 'കൂപെ-എസ്‌യുവി'കണ്‍സെപ്റ്റാണ്. ഇതെന്തു സാധനം എന്നൊരു ചോദ്യം നിങ്ങളിലുയര്‍ന്നേക്കാം. കൂപെയുടെയും എസ് യുവിയുടെയും ഡിസൈന്‍ ശൈലിയെ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ വാഹനത്തിന്റെ നിര്‍മാണം.

ബിഎംഡബ്ല്യു എക്‌സ്6 പോലുള്ള വാഹനങ്ങളുടെ സെഗ്മെന്റിലേക്ക് കയറിയിരിക്കാന്‍ യോഗ്യതയുണ്ട് ഈ വാഹനത്തിനെന്ന് അനുമാനിക്കാവുന്നതാണ്. ഉല്‍പാദനരൂപം എങ്ങനെയായിരിക്കുമെന്നത് പിടിപാടില്ലെങ്കിലും.

ഇത് കൂപെയോ എസ്‌യുവിയോ?

2015ല്‍ വാഹനം ഉല്‍പാദനത്തിനെത്തുമെന്ന് കരുതപ്പെടുന്നു.

ഇത് കൂപെയോ എസ്‌യുവിയോ?

നടപ്പുമാസം തുടക്കത്തില്‍ ഇതേ കാര്‍ ഡയംലറിന്റെ ഓഹരിയുടമകളുടെ യോഗം ബെര്‍ലിനില്‍ വെച്ചു നടന്നപ്പോള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്‌പോര്‍ടി ശൈലിയില്‍ നിര്‍മിച്ച, എസ്‌യുവിയുടെ സൗന്ദര്യം ചേര്‍ത്ത കൂപെ മോഡല്‍ എന്നാണ് മെര്‍ക് ഈന വാഹനത്തെ വിശേഷിപ്പിക്കുന്നത്.

ഇത് കൂപെയോ എസ്‌യുവിയോ?

വിശാലമായ മെഷ് ഗ്രില്ലാണ് നമ്മുടെ ശ്രദ്ധയില്‍ ആദ്യം പെടുക. മധ്യത്തിലൂടെ കുറുകെ പായുന്ന ഒറ്റ പട്ടയില്‍ മെഴ്‌സിഡിസ് 'മുക്കോണ്‍ താരകം' ഇടം പിടിച്ചിരിക്കുന്നു. വലിപ്പമേറിയ എയര്‍ ഇന്‍ടേക്കുകള്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും.

ഇത് കൂപെയോ എസ്‌യുവിയോ?

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ സാധാരണ കണ്‍സെപ്റ്റുകളില്‍ കാണാറുള്ളത്ര സ്റ്റൈലിഷ് അല്ലെന്നു കാണാം. ഇതേ രൂപത്തില്‍ ഉല്‍പാദനപ്പതിപ്പില്‍ കാണാനുള്ള ഒരു സാധ്യത ഇത് ബാക്കി വെക്കുന്നുണ്ട്.

ഇത് കൂപെയോ എസ്‌യുവിയോ?

പിന്നിലേക്ക് ചാഞ്ഞിറങ്ങിയ റൂഫ് ഒരു കൂപെയെ ഓര്‍മിപ്പിക്കും. ടെയ്ല്‍ലാമ്പുകളുടെ ഡിസൈന്‍ ഒരല്‍പം തീവ്രവാദപരമാകയാല്‍ ഉല്‍പാദനപ്പതിപ്പില്‍ ഇതേപടി കാണുമോയെന്ന് സന്ദേഹിക്കാം.

ഇത് കൂപെയോ എസ്‌യുവിയോ?

4.9 മീറ്റര്‍ നീളവും 1.7 മീറ്റര്‍ ഉയരവും 2 മീറ്റര്‍ വീതിയുമുണ്ട് വാഹനത്തിന്. 3 ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് കണ്‍സെപ്റ്റില്‍ ഘടിപ്പിച്ചിരിക്കുന്നത്. 333 കുതിരകളുടെ കരുത്തും 480 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്.

More from DriveSpark

Article Published On: Monday, April 21, 2014, 18:25 [IST]
English summary
The latest fad of combining the design of a coupe and an SUV among automakers continues with the new Mercedes-Benz Concept Coupe which made its public debut at the Beijing Auto Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X