മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ സെപ്തം. 30ന് ലോഞ്ച് ചെയ്യും
മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ ക്ലാസ് ചെറു എസ്‌യുവി സെപ്തംബര്‍ 30ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. രാജ്യത്ത് ചെറു ആഡംബര വാഹനങ്ങളിറക്കി വോള്യം വിപണി പിടിക്കാന്‍ ജര്‍മന്‍ ആഡംബര കമ്പനികള്‍ നടത്തുന്ന മുന്നേറ്റങ്ങളില്‍ തുടക്കത്തില്‍ മെഴ്‌സിഡിസ് ബെന്‍സ് പങ്കാളിയായിരുന്നില്ല. ഇപ്പോള്‍ വളരെ ആക്രാമകമായ രീതിയിലാണ് മെഴ്‌സിഡിസ് നീങ്ങുന്നത്. ഈയിടെ സിഎല്‍എ45 എഎംജി ചെറു സെഡാന്‍ വിപണിയിലെത്തിച്ചിരുന്നു മെര്‍ക്ക്.
2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ജിഎല്‍എ ക്ലാസ് അവതരിപ്പിച്ചിരുന്നു. ഈ വാഹനത്തെ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുക.

നാല് എന്‍ജിന്‍ പതിപ്പുകളുണ്ട് സിഎല്‍എ ക്ലാസ് എസ്‌യുവിക്ക്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം ലഭിക്കും. ഇന്ത്യയില്‍ ഏത് എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും എത്തിച്ചേരുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് പൊതുവില്‍ കൂടുതലാണ് ഇന്ത്യയില്‍ എന്നതു പരിഗണിച്ച് സിഎല്‍എ ക്ലാസ്സിന്റെ ഡീസല്‍ പതിപ്പ് എത്തിക്കാന്‍ സാധ്യത കാണുന്നുണ്ട്.
ജിഎല്‍എ ക്ലാസ് എന്‍ജിനുകള്‍
1. 1.6 പെട്രോള്‍ എന്‍ജിന്‍, 156 കുതിരശക്തി.
2. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 211 കുതിരശക്തി.
3. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 136 കുതിരശക്തി, 300 എന്‍എം ചക്രവീര്യം.
4. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 170 കുതിരശക്തി, 350 എന്‍എം ചക്രവീര്യം.
25,00,000 രൂപയ്ക്കും 35,00,000 രൂപയ്ക്കും ഇടയിലായിരിക്കും വിവിധ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വിലകളെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








