മെഴ്‌സിഡിസ് ഗവേഷണകേന്ദ്രം ബങ്കളുരുവില്‍
ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മെഴ്‌സിഡിസ് ബെന്‍സ് ബങ്കളുരുവില്‍ കേന്ദ്രം സ്ഥാപിച്ചു. മെഴ്‌സിഡിസ് ബെന്‍സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഗവേഷണകേന്ദ്രമാണിത്. ബങ്കളുരുവിലെ വൈറ്റ്ഫീല്‍ഡിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
2,66,000 സ്‌ക്വയര്‍ ഫീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന് എംബസ്സി ക്രസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. 2,400 തൊഴിലാളികളെ ഉള്‍ക്കൊള്ളാനുള്ള ഇടം ഇവിടെയുണ്ട്.

മെഴ്‌സിഡിസ്സിന്റെ ഇന്ത്യയിലെ വളര്‍ച്ചയുടെ അടയാളമായി കമ്പനി വൈസ് പ്രസിഡണ്ടുമാരിലൊരാളായ തോമസ് മെര്‍ക്കര്‍ പുതിയ ഗവേഷണസ്ഥാപനത്തെ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹം തന്നെയാണ് മെഴ്‌സിഡിസ് ബെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഇന്ത്യയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതും.
നിലവില്‍ രണ്ടായിരത്തോളം എന്‍ജിനീയര്‍മാര്‍ ഈ ഗവേഷണസ്ഥാപനത്തിലുണ്ട്. ജര്‍മനിക്ക് പുറത്ത് മെഴ്‌സിഡിസ്സിനുള്ള ഏറ്റവും വലിയ ഗവേഷണകേന്ദ്രമാണ് ബങ്കളുരുവിലേത്.


Click it and Unblock the Notifications








