മോട്ടോര്‍സ്‌പോര്‍ട്‌സില്‍ മെര്‍ക്കിന്റെ 120 കൊല്ലം
മെഴ്‌സിഡിസ് ബെന്‍സ് മോട്ടോര്‍സ്‌പോര്‍ട്‌സില്‍ പങ്കെടുക്കാന്‍ തുടങ്ങിയതിന്റെ 120ാം വാര്‍ഷികം ആഘോഷിച്ചു. മുംബൈയില്‍ ഒരു ക്ലാസിക് കാര്‍ റാലി സംഘടിപ്പിച്ചാണ് മെഴ്‌സിഡിസ് ഇന്ത്യ ഈ ആഘോഷങ്ങളില്‍ പങ്കാളിയായത്.
മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറായ എബെര്‍ഹാഡ് കേണ്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്യാനായി എത്തിച്ചേര്‍ന്നിരുന്നു. ദേശീയ അതിര്‍ത്തികള്‍ മറികടക്കുന്ന സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് മോട്ടോര്‍സ്‌പോര്‍ട് നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നൂറ്റിയിരുപത് കൊല്ലത്തെ റേസിങ് ചരിത്രത്തില്‍ മെഴ്‌സിഡിസ് ബെന്‍സ് വിവിധ റേസിങ് വിഭാഗങ്ങളില്‍ പങ്കാളിയാവുകയും വിജയിക്കുകയും ചെയ്തിട്ടുള്ളതായി എബര്‍ഹാഡ് കേണ്‍ ചൂണ്ടിക്കാട്ടി.
മെഴ്‌സിഡിസ്സിനെ സംബന്ധിച്ച് നടപ്പുവര്‍ഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതാദ്യമായി ഫോര്‍മുല വണ്‍ 'വേള്‍ഡ് കണ്‍സ്ട്രക്ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പ്' വിജയിച്ചിരിക്കുകയാണ്.

മുംബൈയിലെ സുപ്രധാനമായ തെരുവുകളിലൂടെയെല്ലാം മെഴ്‌സിഡിസ് ക്ലാസിക് കാര്‍ റാലി കടന്നുപോയി. പെദ്ദാര്‍ റോഡ്, ഹോണിമാന്‍ സര്‍ക്കിള്‍, ബാന്ദ്ര വോര്‍ലി സീ ലിങ്ക് എന്നിവിടങ്ങളിലൂടെയായിരുന്നു കാറുകളുടെ നീക്കം.


Click it and Unblock the Notifications








