പുതിയ മെഴ്‌സിഡിസ് സി ക്ലാസ് 25ന്

By Santheep

മെഴ്‌സിഡിസ് സി ക്ലാസ്സിന്റെ പുതുക്കിയ പതിപ്പ് നവംബര്‍ 25ന് വിപണിയിലെത്തും. നവംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന സെബിറ്റ് ഇന്ത്യ ട്രേഡ് ഫെയറില്‍ (ലോകത്തിലെ മികച്ച ഐടി ട്രേഡ് ഫെയറുകളിലൊന്നാണിത്) ഈ വാഹനം പ്രദര്‍ശിപ്പിക്കുമെന്നും അറിവായിട്ടുണ്ട്.

ഇന്ത്യയില്‍ പുതിയ വാഹനങ്ങള്‍ എത്തിച്ച് സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്ന തിരക്കിലാണ് മെഴ്‌സിഡിസ്. ജിഎല്‍എ 45 എഎംജി ചെറു എസ്‌യുവിയുടെ ലോഞ്ചാണ് ഏറ്റവുമൊടുവില്‍ നടന്നത്.

Mercedes-Benz India will be launching its new C-Class on 25th of November, 2014.

സിഎല്‍എ 45 എഎംജി, ജിഎല്‍എ 45 എഎംജി, ജിഎല്‍എ ക്ലാസ്സ് എന്നീ വാഹനങ്ങളുടെ വരവാണ് സി ക്ലാസ്സിന്റെ ലോഞ്ച് ഒരല്‍പം വൈകിച്ചത്.

പുതിയ സി ക്ലാസ്സിന്റെ സാങ്കേതിക ഔന്നത്യം പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പറ്റിയ വേദിയായാണ് സെബിറ്റിനെ കാണുന്നതെന്ന് മെഴ്‌സിഡിസ് ഇന്ത്യ സിഇഒ എബെര്‍ഹാഡ് കേണ്‍ വ്യക്തമാക്കി.

മെഴ്‌സിഡിസ് സി ക്ലാസ് അതിന്റെ സെഗ്മെന്റില്‍ നടത്തുന്ന വിജയമുന്നേറ്റം ഇനിയും തുടരുമെന്ന് എബെര്‍ഹാഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആദ്യം സി ക്ലാസ്സിന്റെ പെട്രോള്‍ പതിപ്പായിരിക്കും വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് ഡീസല്‍ പതിപ്പും വിപണിയിലെത്തും.

More from DriveSpark

Article Published On: Friday, November 7, 2014, 16:36 [IST]
English summary
Mercedes-Benz India will be launching its new C-Class on 25th of November, 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X