മെഴ്‌സിഡിസ് എസ് ക്ലാസ്സിന് 21 ലക്ഷം കുറഞ്ഞു

മെഴ്‌സിഡിസ് എസ് ക്ലാസ്സ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. പൂനെയിലെ ഛക്കനില്‍ മെഴ്‌സിഡിസിനുള്ള പ്ലാന്റില്‍ വെച്ചാണ് ഉല്‍പാദനം നടക്കുന്നത്. എസ് ക്ലാസ് സെഡാന് രാജ്യത്ത് വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് പരിഗണിച്ചാണ് ഈ നീക്കം.

എസ് ക്ലാസ്സ് നിരയില്‍ ഏറ്റവുമുയര്‍ന്ന പതിപ്പായ എസ്500ന് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നു ലഭിക്കുന്നത്. വാഹനത്തിന്റെ കാത്തിരിപ്പ് സമയം നിലവില്‍ 3 മാസത്തോളമാണ്.

Mercedes-Benz S Class India Production Begins

ജര്‍മനിയില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റിവിടുന്ന രീതിയാണ് ഇതുവരെ പിന്തുടര്‍ന്നിരുന്നത്. പൂര്‍ണമായും ജര്‍മനിയില്‍ നിര്‍മിക്കുന്നതിനാല്‍ ഇന്ത്യയില്‍ വാഹനത്തിന് ഉയര്‍ന്ന നികുതി നല്‍കേണ്ടതായി വന്നിരുന്നു. ഏതാണ്ട് ഇരട്ടിയിലധികം വരും നികുതി.

ഇനിമുതല്‍ വിദേശത്തു നിന്ന് ഘടകഭാഗങ്ങള്‍ മാത്രമാണ് വരിക. ഇക്കാരണത്താല്‍ നികുതിയില്‍ കാര്യമായ ഇളവ് വരും.

വിലവ്യത്യാസം
ഇതുവരെ 1.57 കോടി രൂപ വിലയില്‍ വിറ്റിരുന്ന എസ്500 സെഡാന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ 21 ലക്ഷം രൂപ വിലക്കുറവില്‍ ലഭിക്കും. മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1.36 കോടിയാണ് ഇപ്പോഴത്തെ വില.

ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന എസ് ക്ലാസ്സിന് ചില ചെറിയ മാറ്റങ്ങളുള്ളതായി അറിയുന്നു. വിദേശത്തു നിന്ന് കൊണ്ടുവന്നിരുന്ന പതിപ്പിലുപയോഗിച്ചിരുന്നത് നാപ്പ ലതറാണ്. ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന പതിപ്പില്‍ സാധാരണ ലതറാണ് ഉപയോഗിക്കുക. ബംസ്റ്റര്‍ സൗണ്ട് സിസ്റ്റം ഈ വാഹനത്തില്‍ ഇനിയുണ്ടാവില്ല.

എല്ലാ എസ് ക്ലാസ് ഉപഭോക്താക്കള്‍ക്കും ഒരു സമഗ്ര ഷൗഫര്‍ ട്രെയിനിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ട് കമ്പനി. എസ് ക്ലാസ്സിലെ എല്ലാ സവിശേഷതകളും ഉപയോഗിക്കാന്‍ ഡ്രൈവറെ പരിശീലിപ്പിക്കുന്നു ഈ പ്രോഗ്രാം.

More from DriveSpark

Article Published On: Friday, March 14, 2014, 17:14 [IST]
English summary
Mercedes-Benz has began local production of the S-Class luxury sedan in India at its Chakan facility in Pune.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X