മെഴ്‌സിഡിസ് ജി ക്ലാസ് എസ്‌യുവിക്ക് 35 തികഞ്ഞു

By Santheep

ലോകത്തിലെ എസ്‌യുവികളുടെ മുന്‍ഗാമികളിലൊരാളായ മെഴ്‌സിഡിസ് ജി ക്ലാസ് ഇന്നൊരു ഇതിഹാസമായി മാറിയിട്ടുണ്ട്. 35 വര്‍ഷം മുമ്പാണ് ഈ വാഹനം വിപണിയിലെത്തിയത്. ആഡംബര എസ്‌യുവികള്‍ വളരെ കുറവായിരുന്ന ഒരു കാലത്താണ് ജി ക്ലാസ് വിപണി പിടിക്കുന്നത്. സംഗതി ഒരു വന്‍ ചരിത്രസംഭവമായി മാറി.

ഇപ്പോള്‍ 35 വര്‍ഷം പിന്നിട്ടിരിക്കുന്നു ജി ക്ലാസ് വിപണിയിലെത്തിയിട്ട്. ഈ സുവര്‍ണമുഹൂര്‍ത്തം ആഘോഷിക്കാന്‍ തന്നെയാണ് മെര്‍ക്കിന്റെ തീരുമാനം. ജി ക്ലാസ് എസ്‌യുവിക്ക് ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയാണ് ആഘോഷം.

Mercedes Celebrate 35 Years Of The G-Class

1979ല്‍ ലോഞ്ച് ചെയ്യപ്പെട്ടതിനുശേഷം വാഹനത്തിന്റെ ഡിസൈന്‍ തത്വത്തില്‍ ഇന്നുവരെ ഗൗരവപ്പെട്ട മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നതാണ് ജി ക്ലാസ്സിന്റെ പ്രത്യേകതകളിലൊന്ന്. ലോകത്തില്‍ എസ്‌യുവി ആരാധകരെല്ലാം ഈ 'മെരുക്കം' വന്നിട്ടില്ലാത്ത 'റഗ്ഗഡ്' സൗന്ദര്യത്തിന് അടിമകളാണ്. ലോകത്തെമ്പാടും ഈ വാഹനത്തിന് അനുകരണങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ നിരത്തുകളില്‍ ഇന്നും ജി ക്ലാസ്സിന്റെ അനുകരണങ്ങളെ കാണാവുന്നതാണ്.

മെഴ്‌സിഡിസ് ജി ക്ലാസ് എഡിഷന്‍ 35 എന്ന പേരിലാണ് ഈ പ്രത്യേക പതിപ്പ് അറിയപ്പെടുക. ഇതില്‍ മെഴ്‌സിഡിസിന്റെ സ്‌പോര്‍ട്‌സ് പാക്കേജ് ചേര്‍ക്കും. ഒരു ക്രോമിയ പാക്കേജ് ചേര്‍ത്ത പതിപ്പും വിപണിയിലെത്തുമെന്ന് അറിയുന്നു.

ഉയര്‍ന്ന ഗുണനിലവാരമുള്ള തുകല്‍ അപ്‌ഹോള്‍സ്റ്ററായാണ് പ്രത്യേക പതിപ്പ് ജി ക്ലാസ് മോഡലില്‍ ചേര്‍ക്കുക. രണ്ട് വ്യത്യസ്ത ഇന്റീരിയറുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും.

More from DriveSpark

Article Published On: Thursday, October 16, 2014, 18:04 [IST]
English summary
Mercedes-Benz, one of the world's leading luxury car manufacturers, is celebrating 35 years of its off-roader, the G-Class this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X