മെയ്ബാക്കിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു
മെയ്ബാക്ക് ബാഡ്ജിന്റെ തിരിച്ചുവരവ് ബ്രാന്‍ഡിന്റെ ഉടമകളായ ഡൈംലര്‍ പ്രഖ്യാപിച്ചു. മെഴ്‌സിഡിസ് എസ് ക്ലാസ്സിന്റെ അത്യാഡംബര മോഡലുകളിലാണ് മെയ്ബാക്ക് ബാഡ്ജ് ഉപയോഗിക്കുക. മെഴ്‌സിഡിസ് മെയ്ബാക്ക് എസ്600 എന്നായിരിക്കും ഈ ലോങ് വീല്‍ബേസ് പതിപ്പ് അറിയപ്പെടുക.
വാഹനത്തിന്റെ ആദ്യ അവതരണം വരാനിരിക്കുന്ന ലോസ് ആഞ്ജലസ് മോട്ടോര്‍ ഷോയില്‍ നടക്കും.
മെഴ്‌സിഡിസ്-എഎംജിയുടെ ട്വിന്‍ ടര്‍ബോ ഘടിപ്പിച്ച 6.0 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് മെഴ്‌സിഡിസ് മെയ്ബാക്ക് എസ്600ല്‍ ഉപയോഗിക്കുക.

സാധാരണ എസ് ക്ലാസ് മോഡലുകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തും മെഴ്‌സിഡിസ് മെയ്ബാക്ക് എസ്600 ഡിസൈന്‍. ഗ്രില്ലിന്റെ ഡിസൈന്‍ അടക്കമുള്ളവ മാറും.
ബെന്‍ലെ ഫ്‌ലൈയിങ് സ്പര്‍ വി12, റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2 എന്നീ അത്യാഡംബരങ്ങളോടാണ് മെഴ്‌സിഡിസ് മെയ്ബാക്ക് എസ്600 വിപണിയില്‍ മത്സരിക്കുക.


Click it and Unblock the Notifications








