മെഴ്‌സിഡിസ് ജിഎല്‍എ 45 എഎംജി ഒക്ടോബര്‍ 27ന്
മെഴ്‌സിഡിസ് ജിഎല്‍എ ക്രോസ്സോവറിന്റെ പ്രകടനശേഷിയേറിയ പതിപ്പായ ജിഎല്‍എ 45 എഎംജി ഒക്ടോബര്‍ 27ന് ഇന്ത്യന്‍ വിപണിയിലെത്തും.
ജിഎല്‍എ ക്രോസ്സോവറിന്റെ ശരീരസവിശേഷതകളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയതായി കാണാം എഎംജി പതിപ്പിലെത്തുമ്പോള്‍. എഎംജി ഡിസൈന്‍ സവിശേഷതകളിലേക്ക് ബംപറിലും ഗ്രില്ലിലുമെല്ലാം മാറ്റം വരുത്തി ജിഎല്‍എ ക്രോസ്സോവറിനെ എത്തിച്ചിരിക്കുന്നു.

റിയര്‍ ഡിഫ്യൂസര്‍, ക്വാഡ് എക്‌സോസ്റ്റുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍, റേഡ് ബ്രേക്ക് കാലിപ്പറുകള്‍ തുടങ്ങിയവയും എഎംജി പതിപ്പിന്റെ എക്സ്റ്റീരിയറില്‍ ചേര്‍ത്തിരിക്കുന്നു.
ഇന്റീരിയറില്‍ കാര്യപ്പെട്ട മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ലെന്നു കാണാം. ചുവപ്പു നിറത്തിലുള്ള സീറ്റ് ബെല്‍റ്റുകള്‍, സ്‌പോര്‍ടി ഫ്രണ്ട് സീറ്റുകള്‍ തുടങ്ങി ചെറിയ മാറ്റങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ.
സിഎല്‍എ 45 എഎംജിയില്‍ ചേര്‍ത്തിട്ടുള്ള 2 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ് ജിഎല്‍എ 45 എഎംജിയിലുള്ളത്. 355 കുതിരശക്തി പകരുന്ന എന്‍ജിനാണിത്. ജിഎല്‍എ 45 എഎംജി ഫോര്‍ വീല്‍ ഡ്രൈവിലാണ് വിപണിയിലെത്തുക.


Click it and Unblock the Notifications








