ബഹ്‌റൈന്‍ സര്‍ക്യൂട്ടില്‍ ഷൂമാക്കര്‍ കോര്‍ണര്‍
അപകടത്തില്‍ പരുക്കേറ്റ് കൃത്രിമനിദ്രയില്‍ കഴിയുന്ന മൈക്ക്ല്‍ ഷൂമാക്കറിന് ബഹ്‌റൈന്‍ അന്താരാഷ്ട്ര സര്‍ക്യൂട്ടിന്റെ ആദരം. ബഹ്‌റൈന്‍ സര്‍ക്യൂട്ടിന്റെ ആദ്യ കോര്‍ണറിന് മൈക്കല്‍ ഷൂമാക്കറിന്റെ പേര് നല്‍കിയാണ് സര്‍ക്യൂട്ട് അധികൃതര്‍ തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്.
ആദ്യത്തെ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ വിജയിയാണ് മൈക്കല്‍ ഷൂമാക്കര്‍. 2004ലായിരുന്നു മത്സരം. സര്‍ക്യൂട്ടിന്റെ ഡിസൈന്‍ ചെയ്യുന്നതിലും ഷൂമാക്കറിന്റെ പങ്കാളിത്തമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് റേസിംഗ് ട്രാക്ക് നിര്‍മിച്ചത്.

സ്‌കീയിംഗിനിടെ ഗുരുതരമായി പരുക്കേറ്റ് കഴിഞ്ഞ രണ്ടുമാസമായി കോമാവസ്ഥയില്‍ കഴിയുകയാണ് ഷൂമാക്കര്‍. തലയ്ക്ക് കടുത്ത പരുക്കുകളുള്ളതിനാല്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിര്‍ബന്ധിതനിദ്രയില്‍ നിര്‍ത്തിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിദ്രയില്‍ നിന്നുണര്‍ത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനമെടുത്തെങ്കിലും പ്രതികൂലമായ ശാരീരികനില പരിഗണിച്ച് പിന്‍വാങ്ങുകയായിരുന്നു.
ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ പുതിയ തീരുമാനത്തെ ഷൂമാക്കറിന്റെ കുടുംബം സ്വാഗതം ചെയ്തു.
കൃത്രിമനിദ്രയില്‍ നിന്ന് ഷൂമാക്കറെ സുരക്ഷിതമായി ഉണര്‍ത്താനുള്ള നീക്കങ്ങള്‍ ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതുവരെയുള്ള വൈദ്യശ്രമങ്ങളോട് ഷൂമാക്കറുടെ ശരീരം അനുകൂലമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ഡോക്ടര്‍മാരും ആരാധകസമൂഹവും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications








