മൈക്കേല്‍ ഷൂമാക്കറുടെ മകന്‍ ഫോര്‍മുല 4 കാര്‍ ടെസ്റ്റ് ചെയ്യുന്നു
മൈക്കേല്‍ ഷൂമാക്കറുടെ മകന്‍ മൈക്ക് ജൂനിയര്‍ ഫോര്‍മുല 4 കാര്‍ ടെസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഗതി വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കാര്‍ട്ടിങ്ങില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിട്ടുള്ളയാളാണ് ഇദ്ദേഹം. റേസിങ്ങിന്റെ ഗൗരവമേറിയ അടുത്ത ഘട്ടത്തിലേക്ക് ഷൂമാക്കറുടെ മകന്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
ജൂനിയര്‍ താരങ്ങള്‍ക്ക് ഫോര്‍മുല വണ്ണിലേക്ക് കയറിവരാനുള്ള പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഫോര്‍മുല 4. ഇതിഹാസമായി മാറിയ ഷൂമാക്കറുടെ പാരമ്പര്യം കാത്തുവെക്കാന്‍ തികച്ചും യോഗ്യനാണ് മൈക്ക് എന്ന് അദ്ദേഹത്തിന്റെ കാര്‍ട്ടിങ് കരിയര്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കറിയാം.
അതെസമയം, മികച്ച കാര്‍ട്ട് ഡ്രൈവര്‍മാരെല്ലാം മികച്ച ഫോര്‍മുല ഡ്രൈവര്‍മാരാകണമെന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തികച്ചും വേറിട്ട ഒരിടമാണ് ഫോര്‍മുല വണ്‍ അടക്കമുള്ള മത്സരങ്ങള്‍ക്കുള്ളത്.

ഒരുദിവസത്തെ ടെസ്റ്റ് നടന്നതായാണ് അറിയാന്‍ കഴിയുന്നത്. ഒറ്റദിവസത്തെ പ്രകടനം കണ്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയില്ലെന്ന് ടീം തലവന്‍ പീറ്റര്‍ മൈക്ക് പറയുന്നു. വന്‍വേഗത പിടിക്കാന്‍ ശേഷിയുള്ള കാര്‍ട്ട് ഡ്രൈവര്‍ക്ക് ഫോര്‍മുല വണ്‍ കാറിലും സമാനമായ വേഗത പിടിക്കാന്‍ കഴിയുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തില്‍ മൈക്ക് ജൂനിയറിനെ മനസ്സിലാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
ഇപ്പോള്‍ 15 വയസ്സാണ് മൈക്കിനുള്ളത്. 2016ലായിരിക്കും ഫോര്‍മുല 4ല്‍ മൈക്ക് ജൂനിയറിന്റെ അരങ്ങേറ്റം.


Click it and Unblock the Notifications








