മിത്സുബിഷി മിറാഷും അട്രാഷും ഇന്ത്യയിലേക്ക്
മിത്സുബിഷി ഇന്ത്യയെ കൂടുതല്‍ ഗൗരവത്തോടെ കാണുന്ന ഒരു ദിനം വരുമോ എന്നതൊരു മില്യണ്‍ ഡോളര്‍ ചോദ്യമാകുന്നു. കാലങ്ങളായി നമ്മള്‍ മിത്സുബിഷിയുടെ ചില മോഡലുകളും ഇന്ത്യന്‍ പ്രവേശത്തെക്കുറിച്ച് സംസാരിക്കുന്നു. ഇവയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് മിറാഷ് ഹാച്ച്ബാക്കിനെക്കുറിച്ചായിരുന്നു. പുതിയ ചില വാര്‍ത്തകള്‍ പറയുന്നത് ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുന്നുവെന്നാണ്. മിറാഷ് ഹാച്ച്ബാക്കിനൊപ്പം അട്രാഷ് സെഡാനും ഇന്ത്യയിലെത്തുമെന്നാണ് കേള്‍ക്കുന്നത്.
2016ലായിരിക്കും ഈ വാഹനങ്ങളുടെ ഇന്ത്യന്‍ പ്രവേശം. കൂടുതല്‍ വിവരങ്ങള്‍ താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

മിത്സുബിഷി മിറാഷ്
2016ല്‍ പുതിയ ഒരു എസ്‌യുവിയും വിപണിയിലെത്തിക്കാന്‍ മിത്സുബിഷി പദ്ധതിയിടുന്നുണ്ട്. നിലവില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ അസംബ്ലിങ് പ്ലാന്റുകളില്‍ നിന്നാണ് ഇന്ത്യയില്‍ മിത്സുബിഷി വാഹനങ്ങള്‍ പുറത്തിറങ്ങുന്നത്. രാജ്യത്തെമ്പാടും ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ച് കൂടുതല്‍ സജീവമാകണമെന്ന് മിത്സുബിഷി ആഗ്രഹിക്കുന്നുണ്ട്.

മിത്സുബിഷി മിറാഷ്
മിത്സുബിഷി മിറാഷ് ഇന്ത്യയില്‍ മാരുതി സ്വിഫ്റ്റ് മോഡലിനെതിരെ നിലപാടെടുക്കുന്ന വാഹനമായിരിക്കും. സിയാസിനെയാണ് മിത്സുബിഷി അട്രാഷ് ലക്ഷ്യം വെക്കുക. മിത്സുബിഷി വാഹനങ്ങള്‍ ലാക്കാക്കുന്ന രണ്ട് സെഗ്മെന്റുകളും മാരുതിയുടെ അധീശത്വം നിലനില്‍ക്കുന്നവയാണ്.

മിത്സുബിഷി അട്രാഷ്
തുടക്കത്തില്‍ രണ്ട് കാറുകളിലും പെട്രോള്‍ എന്‍ജിന്‍ മാത്രമായിരിക്കും ഘടിപ്പിക്കുക. 1.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനായിരിക്കും ഇതെന്ന് ഊഹിക്കപ്പെടുന്നു. വില്‍പനയുടെ ഗതിവിഗതികള്‍ നിരീക്ഷിച്ച ശേഷമായിരിക്കും മിത്സുബിഷി ഈ കാറുകള്‍ക്ക് ഡീസല്‍ പതിപ്പുകളെത്തിക്കുക.

മിത്സുബിഷി അട്രാഷ്
ഈയിടെയാണ് പജീറോ സ്‌പോര്‍ടിന്റെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്ത പതിപ്പ് ഇന്ത്യയിലെത്തിയത്. നേരത്തെ ലാന്‍സര്‍, സെഡിയ എന്നീ മോഡലുകള്‍ വിപണിയിലുണ്ടായിരുന്നു, മിത്സുബിഷിയുടെതായി. ഇവയില്‍ ലാന്‍സര്‍ മോഡലിന് ഇന്നും വന്‍ ആരാധകനിരയുണ്ട് രാജ്യത്ത്. കാര്യമായ വില്‍പനയില്ലാത്തതിനാലാണ് ഈ മോഡല്‍ പിന്‍വലിക്കേണ്ടിവന്നതെന്നത് വേറെക്കാര്യം.


Click it and Unblock the Notifications








