മിത്സുബിഷി പജീറോയുടെ ഓട്ടോമാറ്റിക് ഓഗസ്റ്റില്‍

By Santheep

മിത്സുബിഷി പജീറോ സ്പോർട് എസ്‌യുവി നിലവില്‍ മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചാണ് വിപണിയിലെത്തുന്നത്. വാഹനത്തിന് ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂടി ഘടിപ്പിക്കാനുള്ള നീക്കത്തിലാണ് മിത്സുബിഷിയിപ്പോള്‍.

വരുന്ന ഓഗസ്റ്റ് മാസത്തില്‍ പജീറോയുടെ ഓട്ടോമാറ്റിക് വേരിയന്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബര്‍ മുതല്‍ ഡെലിവറി തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ താഴെയറിയാം.

മിത്സുബിഷി പജീറോയുടെ ഓട്ടോമാറ്റിക് ഓഗസ്റ്റില്‍

ഇന്ത്യയില്‍ മിത്സുബിഷി പജീറോയുടെ ഒരു വേരിയന്റ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. 2.5 ലിറ്റര്‍ ശേഷിയുള്ള ഒരു ഫോര്‍ സിലിണ്ടര്‍ ടര്‍ബോ എന്‍ജിന്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു. 4000 ആര്‍പിഎമ്മില്‍ 178 കുതിരകളുടെ കരുത്ത് പകരുന്നു ഈ എന്‍ജിന്‍. 2000-2500 ആര്‍പിഎമ്മില്‍ ഈ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു.

മിത്സുബിഷി പജീറോയുടെ ഓട്ടോമാറ്റിക് ഓഗസ്റ്റില്‍

ഒരു 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആയിരിക്കും പജീറോയില്‍ ചേര്‍ക്കുക എന്നൂഹിക്കപ്പെടുന്നു. എന്‍ജിനില്‍ മാറ്റമൊന്നുമുണ്ടാവില്ല. ഓട്ടോമാറ്റിക് സിസ്റ്റം ഘടിപ്പിക്കുന്നതോടെ എന്‍ജിന്റെ സ്വഭാവത്തില്‍ സ്വാഭാവികമായ മാറ്റങ്ങള്‍ വരുമെന്നു മാത്രം.

മിത്സുബിഷി പജീറോയുടെ ഓട്ടോമാറ്റിക് ഓഗസ്റ്റില്‍

ഓട്ടോമാറ്റിക് വേരിയന്റിന് നിലവിലുള്ളതിനെക്കാള്‍ വിലക്കൂടുതലുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. കൂടുതലായി ചില ഫീച്ചറുകള്‍ നല്‍കി വാഹനത്തെ പക്കാ പ്രീമിയം മോഡലായി അവതരിപ്പിക്കും മിത്സുബിഷി.

മിത്സുബിഷി പജീറോയുടെ ഓട്ടോമാറ്റിക് ഓഗസ്റ്റില്‍

ഹ്യൂണ്ടായ് സാന്റ ഫെ ഓട്ടോമാറ്റിക് (27.89 ലക്ഷം), ഫോഡ് എന്‍ഡീവര്‍ ഓട്ടോമാറ്റിക് (23.06 ലക്ഷം), ടൊയോട്ട ഫോര്‍ച്യൂണര്‍ ഓട്ടോമാറ്റിക് (23.41 ലക്ഷം) എന്നിങ്ങനെയാണ് എതിരാളികളുടെ വിലനിലവാരം.

മിത്സുബിഷി പജീറോയുടെ ഓട്ടോമാറ്റിക് ഓഗസ്റ്റില്‍

പജീറോയെ കുടുംബവും കുട്ടികളുമായി ജീവിക്കുന്നര്‍ക്കിടയില്‍ കൂടുതല്‍ പ്രിയപ്പെട്ടതാക്കും പുതിയ ഓട്ടോമാറ്റിക് പതിപ്പ്. എതിരാളികളായി വിപണിയിലുള്ളവരെല്ലാം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പേറുന്നുണ്ട് എന്നതിനാല്‍ പജീറോയ്ക്ക് ഇത് ഒഴിച്ചുകൂടാത്തതായിരുന്നു.

More from DriveSpark

Article Published On: Thursday, June 12, 2014, 12:19 [IST]
English summary
Mitsubishi Pajero Sport, the entry level SUV offered by the Japanese automaker, will receive an automatic transmission equipped variant in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X