മൊബില്‍ 1 ഒരുക്കിയ എന്‍ജിന്‍ സംഗീതം കേള്‍ക്കാം
ഫോര്‍മുല വണ്‍ ഡ്രൈവര്‍ ജെന്‍സണ്‍ ബട്ടണും വിഖ്യാതനായ ചൈനീസ് ഇഡിഎം ഡീജെ ബി6ഉം തമ്മിലെന്ത് എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം ചിലതെവല്ലാമുണ്ട് എന്നാകുന്നു! ലോകത്തിലെ ഏറ്റവും മികച്ച സിന്തറ്റിക് ഓയില്‍ നിര്‍മാണ കമ്പനിയായ മൊബില്‍ വണ്‍ ആണ് സംഗീതവും റേസ് ട്രാക്കും തമ്മില്‍ യോജിക്കുന്ന ഈ ഇടം കണ്ടെത്തിയത്.
റേസ്ട്രാക്കില്‍ നിന്ന് ജെന്‍സന്‍ ബട്ടന്റെ കാറുതിര്‍ക്കുന്ന ശബ്ദത്തെ തന്റെ മിക്‌സറിലിട്ട് ഒരസാധ്യ സംഗീതം സൃഷ്ടിച്ചെടുത്തിരിക്കുകയാണ് ഈ ചൈനീസ് ഡിജെ. റേസ് സര്‍ക്യൂട്ടിലെ ഓരോ ശബ്ദവും റേസിങ് പ്രണയികള്‍ക്ക് സംഗീതം തന്നെയാണ്. ഓരോ കാറുകളുതിര്‍ക്കുന്ന സംഗീതം യൂടൂബില്‍ കേട്ട് സായൂജ്യം കൊള്ളുന്ന എത്രയോ റേസിങ് പ്രണയികളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ റേസ് ട്രാക്കിലെ സംഗീതവും ഡിജെ മിക്‌സറിലെ സംഗീതവും പരസ്പരം കലരുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ്.
മൊബില്‍ വണ്‍ ഒരുക്കിയിട്ടുള്ള ഈ എന്‍ജിന്‍ സംഗീതം നമുക്കാസ്വദിക്കാം താഴെയുള്ള വീഡിയോയില്‍.


Click it and Unblock the Notifications








