12 മാസത്തിനുള്ളില്‍ ഡീസല്‍ വിലനിയന്ത്രണം നീക്കും
ഡീസല്‍ വിലനിയന്ത്രണം പൂര്‍ണമായും നീക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു. നിലവില്‍ മാസാമാസം 50 പൈസ വെച്ച് ഡീസലിന് കൂട്ടുകയാണ് മോഡി ചെയ്യുന്നത്. വാങ്ങുന്ന വിലയും വില്‍പനാ വിലയും തമ്മിലുള്ള വലിയ അന്തരം ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിയന്ത്രണം എടുത്തുമാറ്റുന്നത്.
ഓരോ മാസവും വില കൂട്ടിക്കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യുക. നിലവില്‍ തുടരുന്ന അമ്പതുപൈസാ നയം ആയിരിക്കില്ല വരും മാസങ്ങളിലേത്. മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡിയും പൂര്‍ണമായും എടുത്തുമാറ്റും.

അടുത്ത പന്ത്രണ്ടു മാസങ്ങള്‍ക്കുള്ളില്‍ വിലനിയന്ത്രണം എടുത്തുമാറ്റുന്ന പ്രക്രിയ അവസാനിപ്പിക്കുന്ന എന്നതാണ് ഉദ്ദേശ്യമെന്നറിയുന്നു. 2015 പകുതിയോടെ അന്താരാഷ്ട്ര നിരക്കുകളിലേക്ക് ഡീസല്‍ വിലകള്‍ എത്തിക്കും.
വാഹനവിപണിയെ ഇത് താല്‍ക്കാലികമായെങ്കിലും ബാധിക്കുമെന്നു തന്നെയാണ് കരുതേണ്ടത്. എങ്കിലും മിക്ക വാഹനനിര്‍മാതാക്കളും ഈ നീക്കത്തെ എതിര്‍ക്കുന്നില്ല. മാരുതി പോലുള്ള പെട്രോളധഷ്ഠിത വാഹനനിര്‍മാതാക്കള്‍ വിലനിയന്ത്രണം എടുത്തുമാറ്റണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്.


Click it and Unblock the Notifications








