ഹൈവേകള്‍ ആനന്ദം പകരണമെന്ന് മോഡി

By Santheep

രാജ്യത്തെ ദേശീയപാതകളിലെ യാത്രകള്‍ കൂടുതല്‍ ആനന്ദകരമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് നരേന്ദ്രമോഡി ഹൈവേ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. റോഡരികുകളിള്‍ മികച്ച സംവിധാനങ്ങളൊരുക്കി യാത്രകള്‍ ആസ്വാദ്യകരമാക്കാന്‍ നടപടിയെടുക്കണം.

ഭക്ഷണശാലകള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളൊരുക്കുവാനാണ് മോഡിയുടെ ആവശ്യം. ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും മോഡു പറഞ്ഞതായറിയുന്നു.

Modi Says Highways Need To Be Fun

ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഹൈവേകളില്‍ വരുത്താന്‍ നേരത്തെ തന്നെ തീരുമാനം വന്നിരുന്നതാണ്. ഏതെല്ലാം ഹൈവേകളില്‍ നടപ്പാക്കണമെന്നതും നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ നേരത്തെതന്നെ നിശ്ചയിച്ചുവെച്ചതാണ്. എന്നാല്‍, നടപ്പാക്കല്‍ വൈകുകയായിരുന്നു.

രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന വിധത്തില്‍ വന്‍ പാതകളുടെ പദ്ധതികള്‍ രൂപീകരിച്ച് വീഴ്ചകൂടാതെ നടപ്പാക്കുമെന്ന് നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു.

നടപ്പുവര്‍ഷം 6500 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കുവാന്‍ മോഡിക്ക് പദ്ധതിയുണ്ട്. ഹൈവേ മന്ത്രാലയത്തിന് കൂടുതല്‍ വിഹിതം നല്‍കുവാനും അധികാരങ്ങള്‍ കൈമാറുവാനും ധനകാര്യമന്ത്രാലയത്തോട് മോഡി നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. നിലവില്‍ 500 കോടി രൂപ വരെ വരുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം ഹൈവേ മന്ത്രാലയത്തിനുണ്ട്.

More from DriveSpark

Article Published On: Monday, September 1, 2014, 15:00 [IST]
English summary
Indian Prime Minister Narendra Modi has announced that the Indian highways need to be more fun and pleasurable to drive on for those who drive long distances.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X