ഏറ്റവുമധികം റോഡപകടങ്ങള്‍ തമിഴ്‌നാട്ടില്‍
കാറപടകങ്ങള്‍ മൂലമുണ്ടാകുന്ന മരണനിരക്കില്‍ ലോകത്തിലെ ഏറ്റവും മുന്‍പന്തിയില്‍ നമ്മളുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പക്കലുള്ള കണക്കുകള്‍ പ്രകാരം 2013ല്‍ രാജ്യത്ത് അപകടങ്ങളില്‍ പെട്ട് 4,00,517 പേര്‍ മരണമടഞ്ഞിട്ടുണ്ട്. ഇവയില്‍ വലിയൊരു വിഭാഗവും റോഡപകടങ്ങളാണ്.
മൊത്തം അപകടമരണങ്ങളിലെ 34.3 ശതമാനവും റോഡ് ആക്‌സിഡണ്ടുകള്‍ കാരണമായി സംഭവിച്ചിട്ടുള്ളതാണ്.

തമിഴ്‌നാടാണ് റോഡപകടങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനം. 66,238 റോഡപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ നടന്നത്. രാജ്യത്തെ റോഡപകടങ്ങളില്‍ 15 ശതമാനവും നടക്കുന്നത് തമിഴ്‌നാട്ടിലാണ്.
റെയില്‍വേ ക്രോസ്സുകളിലും മറ്റും സംഭവിക്കുന്ന വാഹനാപകടങ്ങളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശാണ് മുമ്പിലുള്ളത്. 2013ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ മാത്രമെടുത്താല്‍ 50.5 ശതമാനവും സംഭവിച്ചിരിക്കുന്നത് യുപിയിലാണ്. മഹാരാഷ്ട്രയില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട 8,165 വാഹനാപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ഇത് മൊത്തം അപകടങ്ങളില്‍ 26.1 ശതമാനം വരും.
ഇന്നത്തെ വീഡിയോ
അടിക്കാരന്‍ മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി
പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റും ഹോളിവുഡ് അടിക്കാരനുമായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്.
Image Source


Click it and Unblock the Notifications








