പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇന്ധനം കിട്ടില്ല
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ക്ക് ദില്ലിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി പെട്രോള്‍ കിട്ടില്ല. ദില്ലി ചീഫ് സെക്രട്ടറി ഡിഎം സ്‌പോലിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒരു ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്. യോഗത്തില്‍ ഗതാഗതവകുപ്പിലെയും പരിസ്ഥിതി വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഡിസംബര്‍ 1 മുതല്‍ തീരുമാനം നടപ്പിലാക്കിത്തുടങ്ങും.
നഗരത്തിലെ കടുത്ത അന്തരീക്ഷമലിനീകരണത്തെ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്. രാജ്യത്ത് അന്തരീക്ഷം ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ദില്ലി.

എല്ലാ പമ്പുകളിലും മാസാവസാനങ്ങളില്‍ പിയുസി (പൊല്യൂഷന്‍ അണ്ടര്‍ ചെക്ക്) സെന്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കും. ഇവിടങ്ങളില്‍ ട്രാഫിക് പൊലീസിന്റെ സാന്നിധ്യവുമുണ്ടാകും. പെട്രോള്‍ പമ്പുകളിലെത്തുന്ന എല്ലാ വാഹനങ്ങളും ഇവര്‍ പരിശോധിക്കുകയും ചെയ്യും.
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് സ്‌പോട്ടില്‍ പണി നല്‍കാനാണ് തീരുമാനം. 1000 രൂപയാണ് പിഴ.


Click it and Unblock the Notifications








