മുംബൈ മെട്രോ ചോരുന്നു!

By Santheep

കൊട്ടിഘോഷിക്കപ്പെട്ട മുംബൈ മെട്രോയില്‍ ചോര്‍ച്ച കണ്ടെത്തിയതായി ആക്ഷേപം. മഴ പെയ്തു തുടങ്ങിയതോടെ മെട്രോയുടെ എയര്‍ കണ്ടീഷനിങ് സംവിധാനത്തിലൂടെ വന്‍തോതില്‍ മഴവെള്ളം ഒലിച്ചിറങ്ങുകയാണ്.

മെട്രോയിലെ മഴപ്പെയ്ത്ത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ചോര്‍ച്ചയുടെ ചിത്രങ്ങള്‍ സഹിതം ആളുകള്‍ സംഭവം വിവരിച്ചു തുടങ്ങിയിട്ടുണ്ട്.

Mumbai Metro suffers leakage due to rain in first month

റെയില്‍വേ അധികൃതര്‍ നടത്തിയ അഴിമതികള്‍ മഴ പെയ്തതോടെ വെളിച്ചത്തായി എന്നാണ് മിക്കവരുടെയും പ്രതികരണം. മെട്രോയുടെ കോച്ചുകളില്‍ വെള്ളം നിറഞ്ഞുകിടക്കുന്ന ഫോട്ടോകള്‍ നിറയെ പോസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

ചൈനയില്‍ നിര്‍മിച്ച കോച്ചുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് ചിലരുടെ പ്രതികരണം. മുംബൈ മെട്രോയില്‍ ടിക്കറ്റെടുത്താല്‍ ഒരു വാട്ടര്‍ പാര്‍ക്ക് റൈഡ് ഫ്രീയായി ലഭിക്കുമെന്ന തരത്തിലുള്ള ട്വീറ്റുകളുമുണ്ട്.

എല്ലാ മെട്രോ കോച്ചുകളിലും ചോര്‍ച്ചയില്ല എന്നാണ് മെട്രോ അധികൃതര്‍ പ്രതികരിച്ചത്. അതെസമയം ചോര്‍ച്ച കൂടാതെ നിരവധി പ്രശ്‌നങ്ങള്‍ യാത്രക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ചില കോച്ചുകളുടെ ഡോര്‍ തുറക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി സോഷ്യല്‍ മീഡിയ വഴി യാത്രക്കാര്‍ ഉയര്‍ത്തുന്നു.

ഇന്നത്തെ വീഡിയോ
രണ്ടു കൈകളുമില്ലെങ്കിലെന്ത്!

ചിലയാളുകള്‍ക്ക് പണ്ടാരമടക്കിയ ഇച്ഛാശക്തി കാണും. അതും വെച്ചോണ്ടവര്‍ എന്തും കാണിക്കും. കണ്ണില്ലാത്തവന്‍ പടം വരയ്ക്കും, കാലില്ലാത്തയാള്‍ മരം കയറും, മുഖമില്ലാത്തവള്‍ പ്രണയിക്കും എന്നിങ്ങനെ. ഇവിടെ അത്തരത്തില്‍ ഇച്ഛാശക്തി കൂടിയ ഒരിനത്തെയാണ് പരിചയപ്പെടാന്‍ പോകുന്നത്. പോളണ്ടുകാരനായ ബാര്‍ടെക് ഓസ്റ്റലോവിസ്‌കിക്ക് രണ്ടു കൈകളുമില്ല. എങ്കിലെന്ത്?! രണ്ടു കൈകളുള്ളവര്‍ക്കുപോലും പ്രയാസമേറിയ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇനമായ ഡ്രിഫ്റ്റിങ്ങില്‍ ഇവനൊരു പുലിയാണ്.

<iframe width="600" height="450" src="//www.youtube.com/embed/DDpYaH2719U?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Thursday, July 3, 2014, 14:25 [IST]
English summary
Tweets and comments that went viral soon after even called it metro's humble attempt at rain water harvesting.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X