രണ്ടാംകാറിന് 200 ശതമാനം നികുതി ഏര്‍പ്പെടുത്തും!

ഗാരേജില്‍ ഒന്നിലധികം കാറുള്ളവരുടെ എണ്ണം പെരുകുകയാണ് നഗരങ്ങളില്‍. പ്രധാനപ്പെട്ട പരിപാടികള്‍ക്കുപയോഗിക്കാനായി ഒരു ആഡംബരക്കാറും നിത്യോപയോഗങ്ങള്‍ക്കുവേണ്ടി ഒരു ചെറു ഹാച്ച്ബാക്കും എന്നത് ഒരു മിനിമം പരിപാടിയാണ്. സാമ്പത്തികശേഷി കൂടുന്തോറും കാറുകളുടെ എണ്ണം കൂടിവരും. പ്രശ്‌നം സംഭവിക്കുന്നത് കാറുകളുടെ എണ്ണം കൂടുന്നതുകൊണ്ടല്ല. ഓരോ കാറുകളുമെടുത്ത് കുടുംബത്തിലെ ഓരോ അംഗങ്ങളും പുറത്തിറങ്ങാന്‍ തുടങ്ങിയാല്‍ സംഗതി പാളുന്നു. മുംബൈയിലെ ട്രാഫിക് ജാമുകള്‍ക്ക് പ്രധാന ഉത്തരവാദികളില്‍ ഒരു കൂട്ടര്‍ ഇവരാണെന്ന് അധികാരികള്‍ കണ്ടുപിടിച്ചിരിക്കുന്നു.

മഹാരാഷ്ട്ര സംസ്ഥാനത്തിലെ മുംബൈ അടക്കമുള്ള നഗരങ്ങളിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ഗതാഗതവകുപ്പ് അധികാരികള്‍ പുതിയൊരു നയവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇനി ഒരാള്‍ വാങ്ങുന്ന രണ്ടാംകാറിന് 200 ശതമാനം വരെ അധികനികുതി അടയ്ക്കണം.

രണ്ടാംകാറിനെ വൻനികുതി!

രണ്ടാമതൊരു കാര്‍ വാങ്ങുന്നവരില്‍ നിന്ന് 150 മുതല്‍ 200 ശതമാനം വരെ അധികനികുതി ഈടാക്കാനാണ് മഹാരാഷ്ട്ര സംസ്ഥാന ഗതാഗതവകുപ്പധികൃതര്‍ ആലോചിക്കുന്നത്.

രണ്ടാംകാറിനെ വൻനികുതി!

നിലവില്‍ വാഹനവിലയുടെ 10 മുതല്‍ 13 ശതമാനം വരെയാണ് മോട്ടോര്‍വാഹനനികുതി അടയ്‌ക്കേണ്ടത്. രണ്ടാംകാര്‍ വാങ്ങുമ്പോള്‍ ഇത് 150 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധിക്കും. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം 39 ശതമാനം നികുതിവര്‍ധന അടിയന്തിരമായി നടപ്പാക്കുമെന്നാണ്.

രണ്ടാംകാറിനെ വൻനികുതി!

മുംബൈ നഗരത്തില്‍ മൂന്നും നാലും കാറുകള്‍ വരെ സൂക്ഷിക്കുന്ന കുടുംബങ്ങള്‍ ധാരാളമാണ്. നഗരത്തിലെ 15 ശതമാനം പേര്‍ക്കും രണ്ടിലധികം കാറുകളുണ്ട്. ഉയര്‍ന്ന നികുതി ഈടാക്കുന്നതുവഴി കൂടുതല്‍ കാറുകള്‍ വാങ്ങിക്കൂട്ടുന്നത് തടയാമെന്നാണ് കണക്കുകൂട്ടല്‍.

രണ്ടാംകാറിനെ വൻനികുതി!

ബിഎംഡബ്ല്യു, ഓഡി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളില്‍ നിന്ന് കാര്‍ സ്വന്തമാക്കുമ്പോള്‍ 5 മുതല്‍ 7 ലക്ഷം വരെ വാഹനനികുതിയായി കൊടുക്കേണ്ടിവരുന്നുണ്ട് ഇപ്പോള്‍. രണ്ടാംകാര്‍ വാങ്ങുമ്പോള്‍ ഇത് വന്‍തോതില്‍ ഉയരുകയും കാര്‍ വാങ്ങലില്‍ കൂടുതല്‍ നിയന്ത്രണം വരികയും ചെയ്യുമെന്ന് മുംബൈയിലെ ഒരു ആര്‍ടിഒ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

രണ്ടാംകാറിനെ വൻനികുതി!

നഗരത്തില്‍ എല്ലായിടത്തും പാര്‍ക്കിംഗിന് പ്രത്യേക ഫീസ് ഈടാക്കുകയാണ് ഗതാഗതവകുപ്പ് ആലോചിക്കുന്ന മറ്റൊരു പദ്ധതി. അനാവശ്യമായ കാറെടുത്ത് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. നഗരത്തിലെ കാര്‍ സാന്ദ്രത അടുത്ത ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം കവിയുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ടൂവീലറുകളും വാണിജ്യവാഹനങ്ങളും വേറെ വരും.

More from DriveSpark

Article Published On: Tuesday, January 7, 2014, 15:07 [IST]
English summary
The state transport department is planning to increase motor vehicle tax to a maximum of 200% for a second car in Mumbai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X