ഗുജറാത്തിനെ കയറ്റുമതികേന്ദ്രമാക്കാന്‍ ഫോഡിനോട് മോഡി
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടും ഗുജറാത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ നരേന്ദ്രമോഡി ഒട്ടും വീഴ്ച കാണിക്കുന്നില്ല. അമേരിക്കന്‍ കാര്‍ നിര്‍മാതാവായ ഫോഡ് ഗുജറാത്തിലെ സനന്ദ് അവരുടെ പ്രധാന കയറ്റുമതി കേന്ദ്രമാക്കണമെന്ന് മോഡി ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തകള്‍ വരുന്നു. ഫോഡിന്റെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായി സനന്ദിനെ മാറ്റുവാനാണ് മോഡി ആഗ്രഹിക്കുന്നത്.
പ്രധാനമന്ത്രിയുമായി 10 മിനിട്ടു നേരത്തെ കൂടിക്കാഴ്ചയ്ക്കു പോയ ഫോഡിന്റെ സിഇഒ മാര്‍ക്ക് ഫീല്‍ഡ് അരമണിക്കൂറോളം ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജൂലൈ ഒന്നിന് ഇന്ത്യയിലെത്തിയ മാര്‍ക്ക് ഫീല്‍ഡ് രാജ്യത്തെ പ്രധാന ഡീലര്‍മാരെയും മറ്റ് ബിസിനസ് പങ്കാളികളെയുമെല്ലാം കണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
മോഡി ഗുജറാത്ത് പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തു തന്നെ മാര്‍ക്ക് ഫീല്‍ഡിന് അദ്ദേഹവുമായി മികച്ച ബന്ധമുണ്ട്. ബിസിനസ്സുകാരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന മോഡി മാര്‍ക്ക് ഫീല്‍ഡിന് പ്രത്യേക പരിഗണന തന്നെ നല്‍കുകയായിരുന്നു.
ഇന്നത്തെ വീഡിയോ
രണ്ടു കൈകളുമില്ലെങ്കിലെന്ത്!
ചിലയാളുകള്‍ക്ക് പണ്ടാരമടക്കിയ ഇച്ഛാശക്തി കാണും. അതും വെച്ചോണ്ടവര്‍ എന്തും കാണിക്കും. കണ്ണില്ലാത്തവന്‍ പടം വരയ്ക്കും, കാലില്ലാത്തയാള്‍ മരം കയറും, മുഖമില്ലാത്തവള്‍ പ്രണയിക്കും എന്നിങ്ങനെ. ഇവിടെ അത്തരത്തില്‍ ഇച്ഛാശക്തി കൂടിയ ഒരിനത്തെയാണ് പരിചയപ്പെടാന്‍ പോകുന്നത്. പോളണ്ടുകാരനായ ബാര്‍ടെക് ഓസ്റ്റലോവിസ്‌കിക്ക് രണ്ടു കൈകളുമില്ല. എങ്കിലെന്ത്?! രണ്ടു കൈകളുള്ളവര്‍ക്കുപോലും പ്രയാസമേറിയ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇനമായ ഡ്രിഫ്റ്റിങ്ങില്‍ ഇവനൊരു പുലിയാണ്.


Click it and Unblock the Notifications








