9,800 രൂപ വേതനം കിട്ടണമെന്ന് ബോഷ് തൊഴിലാളികള്‍
ബോഷിന്റെ നാസിക് പ്ലാന്റിലെ തൊഴിലാളികള്‍ ലേബര്‍ കമ്മീഷണറുടെ ഓഫീസിനു മുമ്പില്‍ നിരാഹാരസമരത്തില്‍. നാസിക് പ്ലാന്റിലെ തൊഴിലാളി യൂണിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വേതനം കൂട്ടുവാനുള്ള തൊഴിലാളികളുടെ ആവശ്യത്തെ പരിഗണിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കാത്തതാണ് പ്രശ്‌നമെന്നറിയുന്നു.
മാസങ്ങള്‍ക്കു മുമ്പുതന്നെ തൊഴിലാളികള്‍ വേതനവര്‍ധനവ് എന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിപ്പിക്കലല്ലാതെ എന്തെങ്കിലും പരിഹാരം കണ്ടെത്താന്‍ മാനേജ്‌മെന്റ് താല്‍പര്യപ്പെടുകയുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇക്കാലയളവിനിടയില്‍ 27 തവണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും അവയില്‍ എന്തെങ്കിലും തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റ് ഉത്സാഹിച്ചില്ല.

നിലവിലെ വേജ് അഗ്രീമെന്റ് അവസാനിച്ചിട്ട് രണ്ടു വര്‍ഷമായെന്ന് തൊഴിലാളികല്‍ പറയുന്നു. ഇത് പുതുക്കാതെ കുറഞ്ഞ വേതനത്തില്‍ തൊഴിലാളികലെ നിലനിര്‍ത്തുവാനാണ് ബോഷ് ശ്രമിക്കുന്നത്. കമ്പനിയുടെ ഉല്‍പാദനത്തില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായെങ്കിലും തൊഴിലാളികള്‍ കുറഞ്ഞ വേതനത്തില്‍ തുടരുകയാണ്.
തങ്ങളുടെ മാസശമ്പളം 9800 രൂപയായി ഉയര്‍ത്തണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. പൊതുവിപണിയിലെ വിലക്കയറ്റവും മറ്റുമായി പൊറുതിമുട്ടിയ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയതെന്നാണ് തൊഴിലാളി യൂണിയന്‍ സെക്രട്ടറി ഹേമന്ത് അഹിരെ പറയുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കുമേല്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് ബോഷിനോട് തൊഴിലാളികളാവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം സമാനമായ പ്രശ്‌നങ്ങളുന്നയിച്ച് ബോഷിന്റെ ബങ്കളുരു പ്ലാന്റിലെ തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടിരുന്നു.


Click it and Unblock the Notifications








