മൂന്നാംതലമുറ എക്‌സ്5 ഇന്ത്യയിലേക്ക്
മൂന്നാംതലമുറ ബിഎംഡബ്ല്യു എക്‌സ്5 ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. എഫ്15 എന്ന രഹസ്യനാമത്തില്‍ വികസിപ്പിക്കപ്പെട്ട ഈ എസ്‌യുവി 2013ലാണ് അവതരിപ്പിച്ചത്. 2014 തുടക്കത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഈ വാഹനം ലോഞ്ച് ചെയ്തിരുന്നു.
ബിഎംഡബ്ല്യു ഡീലര്‍മാര്‍ എക്‌സ്5-നുള്ള ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയതായി അറിയുന്നു. മെയ് മാസത്തില്‍ ലോഞ്ച് സംഭവിച്ചേക്കും. 2014 ജൂണ്‍ പകുതിയോടെ വാഹനത്തിന്റെ ഡെലിവറി നടക്കും.

3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനോടെയാണ് മൂന്നാംതലമുറ എക്‌സ്5 ഇന്ത്യയിലെത്തുക. 560 എന്‍എം ചക്രവീര്യവും 259 കുതിരശക്തിയും ഈ വാഹനത്തിനുണ്ട്. ബിഎംഡബ്ല്യുവിന്റെ 5 സീരീസ്, 7 സീരീസ് കാറുകളില്‍ ഇതേ എന്‍ജിനുപയോഗിക്കുന്നുണ്ട്.
2014 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ 2 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എക്‌സ്‌ഡ്രൈവ്25ഡി എന്നു പേരിട്ടു വിളിക്കുന്ന ഈ എന്‍ജിന്‍ 218 കുതിരകളുടെ കരുത്ത് പുറത്തെടുക്കുന്നു. 450 ചക്രവീര്യമുള്ള എന്‍ജിന്‍ പക്ഷേ, എക്‌സ്5ന്റെ പുതിയ പതിപ്പില്‍ ഘടിപ്പിച്ച് ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
എക്‌സ്5ന്റെ ബേസ് വേരിയന്റ് 5 സീറ്ററായിരിക്കും. 75 ലക്ഷത്തിന്റെ പരിസരത്തായിരിക്കും വാഹനത്തിന് വില, ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം. 7 സീറ്റര്‍ പതിപ്പും വിപണിയിലെത്തും.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








