ഓഗസ്റ്റ് മാസത്തിലെ കാര്‍ ലോഞ്ചുകള്‍
ഓട്ടോവിപണിയില്‍ ഉത്സവകാലത്തിന്റെ ആരവങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ദീപാവലിയോടടുപ്പിച്ചുള്ള മാസങ്ങളാണ് ഓട്ടോമൊബൈല്‍ വിപണി 'ഉത്സവസീസണ്‍' എന്നു വിളിക്കുന്നത്. ഉത്തരേന്ത്യന്‍ ഉത്സവമായ ദീപാവലിയും മറ്റ് നിരവധി ദക്ഷിണേന്ത്യന്‍ ഉത്സവങ്ങളുമെല്ലാം ചേര്‍ന്ന് ഇന്ത്യയെ മൊത്തത്തില്‍ ലഹരിയിലാഴ്ത്തുന്ന സന്ദര്‍ഭമാണിത്. വാഹനം വാങ്ങാന്‍ ഏറ്റവും മികച്ച സമയം ദീപാവലിക്കാലമാണെന്ന് ഉത്തരേന്ത്യക്കാര്‍ വിശ്വസിക്കുന്നുണ്ട്. ഈ കാലയളവില്‍ കാര്‍നിര്‍മാതാക്കള്‍ തരക്കേടില്ലാത്ത ഓഫറുകളുമായി വരുമെന്ന് കേരളീയരടക്കമുള്ള ഇതരനാട്ടുകാരും വിശ്വസിക്കുന്നു. മൊത്തത്തില്‍ കാര്‍ വിപണിയില്‍ അര്‍മാദത്തിന്റെ കാലം.
ഓഗസ്റ്റ് മാസത്തിലെ ചില ലോഞ്ചുകളുടെ വിവരങ്ങളാണ് താഴെ ചിത്രത്താളുകളില്‍. ഇവയില്‍ പലതിന്റെയും വരവ് രാജ്യം കുറെനാളായി ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫോക്‌സ്‌വാഗണ്‍ പോളോ ജിടി
കഴിഞ്ഞമാസം ലോഞ്ച് ചെയ്ത ഫോക്‌സ്‌വാഗണ്‍ പോളോയുടെ സ്‌പോര്‍ടി ശില്‍പ-സാങ്കേതിക ശൈലിയിലുള്ള 'ജിടി' പതിപ്പ് ഈ മാസം തന്നെ ഇന്ത്യയിലെത്തും. 1.2 ലിറ്റര്‍ ശേഷിയുള്ള ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ശേഷിയും ടിഡിഐ ഡീസല്‍ എന്‍ജിനുമാണ് ഈ പതിപ്പിലുണ്ടാവുക.

ഫോക്‌സ്‌വാഗണ്‍ പോളോ ജിടി
ഫോക്‌സ്‌വാഗണ്‍ പോളോ ജിടിയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 105 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 1500-4100 ആര്‍പിഎമ്മില്‍ 250 എന്‍എം ചക്രവീര്യം പുറത്തെടുക്കാനും ഈ എന്‍ജിന് സാധിക്കും.
1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിന്‍ 4400 ആര്‍പിഎമ്മില്‍ 105 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു. 1500-2500 ആര്‍പിഎമ്മില്‍ 250 എന്‍എം ചക്രവീര്യമാണ് ഡീസല്‍ എന്‍ജിന്‍ പകരുന്നത്.

ഓഡി എ3 സെഡാൻ
വിലയിലും നിലവാരത്തിലും ഇന്നത്തെ ചെറു ആഡംബര സെഡാന്‍ വിപണിയില്‍ ഒരു പുതിയ ഇടംതന്നെ വെട്ടിയെടുത്തിരിക്കുകയാണ് ഓഡി എ3 എന്നു പറയാം. തികച്ചും പുതിയൊരു സാമ്പത്തികവിഭാഗത്തെയാണ് ഈ വാഹനം അഭിസംബോധന ചെയ്യുന്നത്. ഇതേ ഇടത്തില്‍ മെഴ്‌സിഡിസ് ബെന്‍സിനും ബിമ്മറിനും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഓഡിക്ക് സാധിച്ചേക്കും, എ3 സെഡാന്റെ സഹായത്താല്‍. ലോഞ്ച് തിയ്യതി: ഓഗസ്റ്റ് 7, 2014. പ്രതീക്ഷിക്കുന്ന വില: 30 ലക്ഷത്തിന്റെ പരിസരത്ത്.

ഓഡി എ3 സെഡാൻ
1968സിസി ശേഷിയുള്ളതാണ് ഈ ഡീസല്‍ എന്‍ജിന്‍. ടര്‍ബോചാര്‍ജറിന്റെ സഹായത്തോടെ 3500-4000 ആര്‍പിഎമ്മില്‍ 143 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനു സാധിക്കും. 1750-3000 ആര്‍പിഎമ്മില്‍ 320 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു എ3 ഡീസല്‍ എന്‍ജിന്‍. ഓഡി എ3 പെട്രോള്‍ എന്‍ജിന്‍ 1798സിസി ശേഷിയുള്ളതാണ്. ഈ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 5100-6200 ആര്‍പിഎമ്മില്‍ പരമാവധി 180 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 1250-5000 ആര്‍പിഎമ്മില്‍ 250 എന്‍എം എന്ന നിരക്കിലാണ് എന്‍ജിന്റെ ചക്രവീര്യം. (റിവ്യൂ വായിക്കാം)

ഹ്യൂണ്ടായ് എലൈറ്റ് ഐ20
ഹ്യൂണ്ടായിയുടെ യൂറോപ്പിലെ ഡിസൈന്‍ കേന്ദ്രത്തില്‍ വെച്ച് രൂപപ്പെടുത്തിയതാണ് ഐ20യുടെ ഈ പുതിയ പതിപ്പിനെ. ഫിയറ്റ് പൂന്തോ ഇവോ, ടാറ്റ ബോൾട്ട്, മാരുതി സുസൂക്കി സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളാണ് ഹ്യൂണ്ടായ് ഐ20 മോഡലിൻറെ എതിരാളികൾ. വാഹനത്തിൻറെ ബുക്കിങ് ഇതിനകംതന്നെ തുടങ്ങിയിട്ടുണ്ട്.

ഹ്യൂണ്ടായ് എലൈറ്റ് ഐ20
2015 ഐ20 മോഡലില്‍ ഉപയോഗിക്കുന്നത് നിലവില്‍ 1.2 ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതുമായ എന്‍ജിനുകളായിരിക്കും.1.2 ലിറ്റർ എൻജിൻ 83 പിഎസ് കരുത്തുൽപാദിപ്പിക്കും. 114 എൻഎം ചക്രവീര്യവും ഈ എൻജിനുണ്ട്. 1.4 ലിറ്റർ ഡീസൽ എൻജിൻ 90 പിഎസ് കരുത്തും 220 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കുന്നു.

ടാറ്റ സെസ്റ്റ് സെഡാൻ
ടാറ്റയിൽ നിന്നുള്ള സെസ്റ്റ് സെഡാനെ ഇന്ത്യ ഏറെനാളായി കാത്തിരിക്കുകയാണ്. ടാറ്റയുടെ വാഹനനിർമാണ ശൈലിയിൽ വലിയതോതിലുള്ള പരിവർത്തനങ്ങൾ വരുത്തിയതിനുശേഷം പുറത്തിറങ്ങുന്ന ആദ്യ മോഡലാണിത്. ഇക്കാരണത്താൽ തന്നെ വാഹനത്തിന്റെ വിജയം ടാറ്റയെ സംബന്ധിച്ച് നിർണായകമാണ്.

ടാറ്റ സെസ്റ്റ് സെഡാൻ
രണ്ട് എന്‍ജിനുകളാണ് സെസ്റ്റ് സെഡാനിലുണ്ടായിരിക്കുക. 1.3 ലിറ്റര്‍ ശേഷിയുള്ള ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ ശേഷിയുള്ള റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനും. 1.3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ 200 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 88.7 കുതിരശക്തി പകരാന്‍ ഡീസല്‍ എന്‍ജിന് കഴിയും. ഈ എന്‍ജിനോടൊപ്പം ഒരു 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കും. എഫ്-ട്രോണിക് സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇതേ എന്‍ജിനോടൊപ്പം ഘടിപ്പിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. ടാറ്റ സ്വയം വികസിപ്പിച്ചെടുത്ത റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനും സെസ്റ്റ് സെഡാന്റെ ബോണറ്റിനടിയില്‍ ഇടംപിടിക്കും. 140 എന്‍എം ചക്രവീര്യമാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക. 88.7 കുതിരകളുടെ കരുത്ത് പെട്രോള്‍ എന്‍ജിന്‍ പുറത്തെടുക്കും. ഈ എന്‍ജിനോടൊപ്പവും സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കുമെന്നറിയുന്നു.

ഫിയറ്റ് പൂന്തോ ഇവോ
പേരിലും രൂപത്തിലും പുതുക്കലുകളോടെയാണ് 2014 പൂന്തോ എത്തിച്ചേരുന്നത്. പൂന്തോ ഇവോ എന്നാണ് വാഹനത്തിന്റെ പേര്. വാഹനത്തിന്റെ പുറംഭാഗത്ത് വലിയതോതിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിലവില്‍ ഗ്രില്ലില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഫിയറ്റ് ലോഗോ പൂന്തോ ഇവോയില്‍ ബോണറ്റിലാണ് കാണുക. മുന്‍വശം നിലവിലെ പതിപ്പിനെ അപേക്ഷിച്ച് കുറച്ച് ഉയര്‍ന്നു നില്‍ക്കുന്നതായി കാണാം. ഇത് വാഹനത്തിന്റെ റോഡ് സാന്നിധ്യം ഉയര്‍ത്തുന്ന ഘടകമാണ്.

ഫിയറ്റ് പൂന്തോ ഇവോ
ഗ്രില്ലിലും ഫോഗ് ലാമ്പിലും ക്രോമിയത്തിന്റെ സാന്നിധ്യം ധാരാളമായി കാണാവുന്നതാണ്. വാഹനത്തിന്റെ പിന്‍വശത്തും ക്രോമിയം സാന്നിധ്യമുണ്ട്. പൂന്തോ ഇവോയുടെ ഇന്റീരിയറിനെ നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലുള്ളതാണെന്നു കാണാം. സാങ്കേതികമായി മാറ്റങ്ങളൊന്നുമില്ല പൂന്തോ ഇവോയില്‍ എന്നുകൂടി പറയട്ടെ. പെട്രോള്‍ എന്‍ജിനും ഡീസല്‍ എന്‍ജിനും ഘടിപ്പിച്ചാണ് പൂന്തോ ഇവോ എത്തുന്നത്.


Click it and Unblock the Notifications








