ഉടന്‍ ലോഞ്ച് ചെയ്യുന്ന കാറുകള്‍

ഇന്ധനവില അന്തംവിട്ട് കൂടുന്നതിനാല്‍ കാറുകള്‍ വാങ്ങാനാളില്ല എന്ന് കരുതരുത്. ഒരു പ്രത്യേക സാമ്പത്തികവിഭാഗം ഇന്ധനവിലയെ കാര്യമായി ശ്രദ്ധിക്കാതെ തന്നെ വിപണിയിലേക്ക് കടന്നുവരുന്നുണ്ട്. കാര്‍ മേഖലയില്‍ മാന്ദ്യം നിലനില്‍ക്കുന്നു എന്നു പറുമ്പോള്‍ കാറുകള്‍ വില്‍ക്കുന്നില്ല എന്നും കരുതരുത്. പ്രതീക്ഷിച്ച പോലെ വില്‍പനയില്ല എന്നുമാത്രമേ ഇതിനര്‍ത്ഥമുള്ളൂ. ഏതു മാന്ദ്യവും താല്‍ക്കാലികമാണെന്ന് കാര്‍ നിര്‍മാതാക്കള്‍ മനസ്സിലാക്കുന്നുണ്ട്. പുതുപുത്തന്‍ കാറുകളുമായി ഈ മാന്ദ്യകാലത്തും വിപണിയിലെത്തുന്നതിന്റെ രഹസ്യമിതാണ്.

ഇന്ത്യന്‍ വിപണിയിലേക്ക് അടുത്തുതന്നെ ഇടിച്ചിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചില വാഹനങ്ങളുണ്ട്. കുറച്ചാഴ്ചകള്‍ക്കുള്ളില്‍ തന്നെ നമ്മുടെയെല്ലാം നിരത്തുകളില്‍ സജീവ സാന്നിധ്യമാകേണ്ടവ. അവയെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ലേഖനം ചിത്രത്താളുകളില്‍ തുടര്‍ന്നു വായിക്കുക.

വരാനിരിക്കുന്ന കാറുകൾ

വിപണിയിലെത്താനിരിക്കുന്ന പുതിയ കാറുകൾ കാണാൻ താളുകൾ നീക്കുക.

ഡാറ്റ്‌സന്‍ ഗോ പ്ലസ്

ഡാറ്റ്‌സന്‍ ഗോ പ്ലസ്

  • ലോഞ്ച് തിയ്യതി: 2014 മധ്യത്തില്‍
  • വില: 5.5 ലക്ഷത്തിന്റെ ചുറ്റുപാടില്‍ തുടങ്ങും
  • പോക്കറ്റിലൊതുങ്ങാവുന്ന വിലയില്‍ ഒരു എംപിവി സ്വന്തമാക്കാനാഗ്രഹിക്കുന്നവരെ ലക്ഷ്യമാക്കുന്നു ഡാറ്റ്‌സന്‍ ഗോ പ്ലസ്. ഗോ ഹാച്ച്ബാക്കിന്റെ എംപിവി രൂപമാണിത്. നീളം 4 മീറ്ററില്‍ താഴെ വരുന്നതിനാല്‍ നികുതിയിളവ് ലഭിക്കും. ഇത് വിലയില്‍ മത്സരക്ഷമത പുലര്‍ത്താന്‍ ഡാറ്റ്‌സനെ സഹായിച്ചേക്കും. ഗോ ഹാച്ച്ബാക്കിലുള്ള 1.2 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ് ഈ വാഹനത്തിലുമുള്ളത്.

    ഹോണ്ട ജാസ്സ്

    ഹോണ്ട ജാസ്സ്

    • ലോഞ്ച് തിയ്യതി: 2014 അവസാനത്തില്‍
    • വില: ലഭ്യമല്ല
    • ഇന്ത്യയില്‍ നേരത്തെ വില്‍പനയിലുണ്ടായിരുന്നതാണ് ഈ വാഹനം. പ്രീമിയം നിലവാരത്തിലുള്ള ജാസ്സ് ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ രൂപം ഇതിനകം തന്നെ ജപ്പാനില്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. വലിയ തോതിലുള്ള മാറ്റങ്ങള്‍ക്കു വിധേയമായ ജാസ്സിന് പഴയ ജാസ്സിന്റെ അതേ ഗതി വരില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മാറുന്ന വിപണിസാഹചര്യം കൂടി ഹോണ്ട കണക്കിലെടുക്കുന്നുണ്ട്.

      ഹോണ്ട മൊബിലിയോ

      ഹോണ്ട മൊബിലിയോ

      • ലോഞ്ച് തിയ്യതി: 2014 മധ്യത്തില്‍
      • വില: 10-15 ലക്ഷം
      • ബ്രിയോ അടിസ്ഥാനമാക്കി നിര്‍മിച്ച വാഹനമാണിത്. ഇന്തോനീഷ്യയില്‍ ഈ വാഹനം ഇതിനകം തന്നെ വില്‍പനയില്‍ വന്നിട്ടുണ്ട്. ടൊയോട്ട ഇന്നോവ, മാരുതി സുസൂക്കി എര്‍റ്റിഗ എന്നിവയ്ക്ക് ഒരു മികച്ച എതിരാളിയായി മാറും ഈ വാഹനം.

        ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി

        ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി

        • ലോഞ്ച് തിയ്യതി: 2014 അവസാനം
        • വില: 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍
        • ജീപ്പിന്റെ ഇന്ത്യാ പ്രവേശം വലിയ ആകാംക്ഷയോടെയാണ് നിരത്തുകള്‍ കാത്തിരിക്കുന്നത്. പലതവണയായി വാഹനങ്ങളുടെ ലോഞ്ച് മാറ്റിവെക്കുന്നു. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഗ്രാന്‍ഡ് ചീരോക്കി അവതരിപ്പിച്ചിരുന്നു. എന്തായാലും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ജീപ്പിന്റെ ഇന്ത്യന്‍ അവതാരം സംഭവിക്കും.

          ജീപ്പ് വ്രാങ്‌ലര്‍

          ജീപ്പ് വ്രാങ്‌ലര്‍

          • ലോഞ്ച് തിയ്യതി: 2014 അവസാനം
          • വില: 35 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍
          • ജീപ്പ് എന്ന ബ്രാന്‍ഡ്‌നാമം കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന രൂപം വ്രാങ്‌ലറിന്റേതാണ്. ക്ലാസിക് സൗന്ദര്യം പേറുന്ന ഈ പരുക്കന്‍ വാഹനത്തിന്റെ വരവ് ഇന്ത്യ കാത്തിരിക്കുക തന്നെയാണ്.

            മാരുതി സുസൂക്കി സിയാസ്

            മാരുതി സുസൂക്കി സിയാസ്

            • ലോഞ്ച് തിയ്യതി: 2014 അവസാനം
            • വില: 10 ലക്ഷത്തിന്റെ ചുറ്റുപാടില്‍
            • എസ്എക്‌സ്4-ന് പകരമായി മാരുതി അവതരിപ്പിക്കുന്ന വാഹനമാണിത്. എസ്എക്‌സ്4 ഇന്ത്യയില്‍ വില്‍പന കുറഞ്ഞ മാരുതി മോഡലുകളിലൊന്നായിരുന്നു. ആ ചരിത്രം സിയാസ് ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് മാരുതി. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. സുസൂക്കി പുതുതായി വികസിപ്പിച്ചെടുത്ത 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും എന്‍ജിനോടു ചേര്‍ക്കുക.

              ടാറ്റ ബോള്‍ട്ട്

              ടാറ്റ ബോള്‍ട്ട്

              • ലോഞ്ച് തിയ്യതി: കുറച്ചാഴ്ചകള്‍ക്കുള്ളില്‍
              • വില: 4 ലക്ഷത്തിന്റെ പരിസരത്തില്‍
              • വിസ്ത ഹാച്ച്ബാക്കിനെ വന്‍തോതില്‍ പരിഷ്‌കരണത്തിനു വിധേയമാക്കിയപ്പോള്‍ പുറത്തുവന്ന മോഡലാണിത്. ഡിസൈനും എന്‍ജിന്‍ സവിശേഷതകളുമടക്കം വിസ്തയെ അടിമുടി മാറ്റിപ്പണിഞ്ഞിരിക്കുകയാണ്. കുറെക്കൂടി പ്രീമിയം സൗന്ദര്യം ലഭിച്ചിട്ടുണ്ട് വാഹനത്തിനിപ്പോള്‍.

                ടാറ്റ സെസ്റ്റ്

                ടാറ്റ സെസ്റ്റ്

                • ലോഞ്ച് തിയ്യതി: ആഴ്ചകള്‍ക്കുള്ളില്‍
                • വില: 5 ലക്ഷത്തിന്റെ പരിസരത്തില്‍
                • ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ കോംപാക്ട് സെഡാന്‍ പതിപ്പാണിത്. മോശം വില്‍പനയുള്ള മാന്‍സ സെഡാന് പകരമായാണ് ഈ വാഹനം നിരത്തിലിറങ്ങുന്നത്.

                  ഫിയറ്റ് അവ്വെന്റ്യൂറ

                  ഫിയറ്റ് അവ്വെന്റ്യൂറ

                  ലോഞ്ച് തിയ്യതി: 2014 പകുതിയില്‍

                  വില: 7 ലക്ഷത്തിന്റെ ചുറ്റുപാടില്‍

                  പൂന്തോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിര്‍മിച്ചാണ് ഈ വാഹനം. നഗരജീവികള്‍ക്ക് താല്‍പര്യം തോന്നുന്ന ഡിസൈനിലും സവിശേഷതകളിലുമാണ് അവ്വെന്റ്യൂറ വരുന്നത്.

More from DriveSpark

Article Published On: Thursday, May 8, 2014, 17:36 [IST]
English summary
Lets us take a look at some of the upcoming cars that will hit Indian shores in the near future.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X