പുതിയ ഷെവര്‍ലെ ബീറ്റ് ടീസ് ചെയ്യുന്നു

ഷെവര്‍ലെ ബീറ്റിന്റെ പുതുക്കിയ പതിപ്പ് ടീസ് ചെയ്യുന്നു. അടുത്ത മാസം നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാനിരിക്കുന്നതാണ് ഈ വാഹനം.

കാറിന്റെ നിഴല്‍ മാത്രമേ ഇപ്പോള്‍ ഷെവര്‍ലെ കാണിക്കുന്നുള്ളൂ. കൂടുതല്‍ വ്യക്തമായി കാണണമെന്നുള്ളവര്‍ ഒരല്‍പം കാത്തുനില്‍ക്കേണ്ടതാകുന്നു. അടുത്ത മാസം അഞ്ചിനാണ് ഓട്ടോ എക്‌സ്‌പോ തുടങ്ങുന്നത്. ഡ്രൈവ്‌സ്പാര്‍ക്കിന്റെ ഗടികള്‍ സ്ഥലത്തുനിന്ന് ലൈവായി വാര്‍ത്തകള്‍ എത്തിച്ചുതരുന്നതാണ്.

ചിത്രം; ഷെവര്‍ലെ ബീറ്റ് ടീസര്‍

ചിത്രം; ഷെവര്‍ലെ ബീറ്റ് ടീസര്‍

സ്റ്റൈലിന്റെ ഒരു കൊടുങ്കാറ്റ് രാജ്യത്തെ ഒന്നടങ്കം എടുത്തെറിയാന്‍ വരുന്നു എന്നെല്ലാമുള്ള ഞെട്ടിക്കല്‍സ് പരസ്യവാചകവുമായാണ് ടീസര്‍ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ പോയില്ലെങ്കിലും ഓട്ടോ എക്‌സ്‌പോ നടക്കുന്ന മൈതാനത്തെയെങ്കിലും കിടിലം കൊള്ളിക്ക3ാന്‍ ഈ പുതുക്കലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഷെവർലെ ബീറ്റ് ടീസ് ചെയ്യുന്നു

വാഹനത്തിന്റെ വരവ് സംബന്ധിച്ച് നേരത്തെതന്നെ നമുക്ക് അറിവുകിട്ടിയിരുന്നു. വണ്ടിയുടെ ടെസ്റ്റുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നടക്കുന്നതിന്റെ ചിത്രങ്ങള്‍ വഴിയാണ് കാര്യം നമ്മളറിഞ്ഞത്.

ഷെവർലെ ബീറ്റ് ടീസ് ചെയ്യുന്നു

പുതിയ ബീറ്റിന്റെ മുന്‍വശം കാര്യപ്പെട്ട മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടാകും എന്നാണ് ഊഹിക്കപ്പെടുന്നത്. ഹെഡ്‌ലാമ്പ്, ഗ്രില്‍, റിയര്‍ ലാമ്പുകള്‍, ബംപര്‍ എന്നിവയ്ക്ക് ഡിസൈന്‍ മാറ്റം വന്നിട്ടുണ്ടാകാനിടയുണ്ട്.

ഷെവർലെ ബീറ്റ് ടീസ് ചെയ്യുന്നു

ഇന്റീരിയറിലും സീരിയസ്സായ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. പുതിയ സെന്റര്‍ കണ്‍സോള്‍, കൂടുതല്‍ സ്‌റ്റോറേജ് സൗകര്യങ്ങള്‍, പിന്നില്‍ മധ്യത്തിലെ സീറ്റിന് അഡ്ജസ്റ്റബ്ള്‍ ഹെഡ്‌റെസ്റ്റ് തുടങ്ങിയവ പുതിയ ബീറ്റിലുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഷെവർലെ ബീറ്റ് ടീസ് ചെയ്യുന്നു

സാങ്കേതികമായി കാര്യപ്പെട്ട മാറ്റങ്ങളൊന്നും വരാന്‍ സാധ്യത കാണുന്നില്ല. 1 ലിറ്റര്‍ 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവ ബോണറ്റിനടിയില്‍ തുടര്‍ന്നും ഇടംപിടിക്കും. എല്‍പിജി വേരിയന്റില്‍ 1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും ഘടിപ്പിക്കുക.

ഷെവർലെ ബീറ്റ് ടീസ് ചെയ്യുന്നു

ഓട്ടോ എക്‌സ്‌പോയില്‍ സെയ്ല്‍ യുവ, സെയ്ല്‍ എന്നീ കാറുകളുടെ കുറെയധികം സന്നാഹങ്ങളുള്ള പതിപ്പുകള്‍, എന്‍ജോയ് എംപിവിയുടെ പുതുക്കിയ പതിപ്പ്, ട്രെയില്‍ബ്ലേസര്‍ എസ്‌യുവി, 2013 കോര്‍വെറ്റ് സ്‌പോര്‍ട്‌സ് കാര്‍, കാമറോ കാറുകള്‍ എന്നിവ കാണാന്‍ കഴിയും.

More from DriveSpark

Article Published On: Thursday, January 30, 2014, 19:11 [IST]
English summary
GM India has teased the new Chevrolet Beat which the company will bring to the 2014 Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X