ഷെവര്‍ലെ സെയ്ല്‍ സെഡാനും ഹാച്ച്ബാക്കും വിപണിയില്‍
ഷെവര്‍ലെയുടെ സെയ്ല്‍ ഹാച്ച്ബാക്ക്, സെഡാന്‍ മോഡലുകള്‍ക്ക് പുതുക്കല്‍ ലഭിച്ചു. 4.41 ലക്ഷം രൂപയാണ് സെയ്ല്‍ ഹാച്ച്ബാക്കിന്റെ തുടക്കവില. സെയ്ല്‍ സെഡാന്‍ 5.19 ലക്ഷം രൂപയ്ക്ക് വിപണിയില്‍ ലഭിക്കും.
ഇരുവാഹനങ്ങളുടെയും എക്സ്റ്റീരിയറില്‍ ചില ക്രോമിയം പണികള്‍ നടത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പിന്റെ ഡിസൈന്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടെയ്ല്‍ ലാമ്പിന്റെ ഡിസൈനും മാറിയിരിക്കുന്നു.

ഇന്റീരിയറില്‍ കറുപ്പും ബീജും കലര്‍ന്ന വര്‍ണപദ്ധതിയിലുള്ള ഡാഷ്‌ബോര്‍ഡാണ് ചേര്‍ത്തിട്ടുള്ളത്. കറുപ്പ് നിറത്തിലുള്ള പുതിയൊരു സ്റ്റീയറിങ് വീലും ലഭിച്ചിരിക്കുന്നു. എസി വെന്റുകള്‍ക്കു ചുറ്റും ക്രോമിയം പൂശിയിട്ടുണ്ട് പുതിയ സെയ്ല്‍ മോഡലുകളില്‍.

ഗിയര്‍ നോബിലും ക്രോമിയത്തിന്റെ സാന്നിധ്യം കാണാം. എബിഎസ്, ഇബിഡി, എയര്‍ബാഗുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉയര്‍ന്ന വേരിയന്റുകളിലുണ്ട്. ഒരു പുതിയ ഡബിള്‍ ഡിന്‍ ഓഡിയോ സിസ്റ്റവും കൂടെ ചേര്‍ത്തിരിക്കുന്നു.

1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണ് ഷെവര്‍ലെ സെയ്ല്‍ സെഡാനിലും ഹാച്ച്ബാക്കിലുമുള്ളത്. പെട്രോള്‍ എന്‍ജിന്‍ 82.5 കുതിരശക്തി പുറത്തെടുക്കുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 74 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.


Click it and Unblock the Notifications








